ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. തസ്തികകൾ

സെന്റർ അഡ്മിനിസ്ട്രേറ്റർ
ജോലിസമയം 24 മണിക്കൂർ – ഒഴിവുകളുടെ എണ്ണം – ഒന്ന്. ഹോണറേറിയം 32000 രൂപ. പ്രായപരിധി 25 – 45 വയസ്സ് . യോഗ്യത – നിയമം / സോഷ്യൽ വർക്ക് / സോഷ്യോളജി/ സോഷ്യൽ സയൻസ് / സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. സർക്കാർ / അർദ്ധ സർക്കാർ / അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പ്രവൃത്തി പരിചയം / കൗൺസിലിംഗ് മേഖലയിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യുന്നത് നിർബന്ധമാണ്. തദ്ദേശവാസികൾക്ക് മുൻഗണന.

കേസ് വർക്കർ
പ്രതീക്ഷിത ഒഴിവുകൾ – 2 , ഹോണറേറിയം 28000 രൂപ . പ്രായപരിധി 25 – 45 വയസ്സ് . യോഗ്യത – നിയമം / സോഷ്യൽ വർക്ക് / സോഷ്യോളജി/ സോഷ്യൽ സയൻസ് / സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. സർക്കാർ / അർദ്ധ സർക്കാർ / അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം – 24 മണിക്കൂർ . തദ്ദേശവാസികൾക്ക് മുൻഗണന.

മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് ആന്റ് സെക്യൂരിറ്റി ഗാർഡ് /നൈറ്റ് ഗാർഡ്
ഒഴിവുകളുടെ എണ്ണം – മൾട്ടിപർപ്പസ് സ്റ്റാഫ് /കുക്ക് – 1, സെക്യൂരിറ്റി ഗാർഡ് /നൈറ്റ് ഗാർഡ് -3. ഹോണറേറിയം 12,000 രൂപ. പ്രായ പരിധി 25 -50 വയസ്സ് . യോഗ്യത – പത്താം ക്ലാസ് വിജയം. മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് തസ്തികയിലേക്ക് ഹോസ്റ്റൽ അംഗീകൃത പ സ്ഥാപനങ്ങളിൽ കുക്ക് / ക്ലീനിങ് സ്റ്റാഫ് /ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവർത്തിസമയം – 24 മണിക്കൂർ .

സെക്യൂരിറ്റി ഗാർഡ് / നൈറ്റ് ഗാർഡ് തസ്തികയിലേക്ക് സർക്കാർ /അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം. പ്രവൃത്തി സമയം ഡേ / നെറ്റ് . തദ്ദേശവാസികൾക്ക് മുൻഗണന.

അപേക്ഷർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം 2023 ഒക്ടോബർ 28 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തൃശ്ശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, റൂം നമ്പർ 47 , സിവിൽ സ്റ്റേഷൻ , അയ്യന്തോൾ , തൃശൂർ – 680003 എന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം . നേരിട്ടുള്ള അഭിമുഖം മുഖേനയാണ് നിയമനം. അപേക്ഷ ഫോറത്തിന്റെ മാതൃക തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ഇരിങ്ങാലക്കുട സഖി സ്റ്റോപ്പ് സെൻററിൽ നിന്നും ലഭ്യമാകും. തിരിച്ചറിയൽ രേഖകളുടെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് – 0487 – 2367100

അഭിമുഖം നടത്തുന്നു
വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 10:30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 25 മുതല്‍ 45 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).
യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ് , ആശുപത്രി എന്നിവയിലുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.