സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തിക : വനിതകൾക്ക് അപേക്ഷിക്കാം – Security/ Night Guard

0
1172

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തികയിൽ ഓപ്പൺ, ഇ/റ്റി/ബി വിഭാഗങ്ങളിലായി രണ്ട് താത്കാലിക ഒഴിവുകളുണ്ട്. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഏഴാം ക്ലാസ് വിജയവും രണ്ട്  വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത.

പ്രായപരിധി 2024 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. പ്രതിമാസ ശമ്പളം 12,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ 2024 മെയ് 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണ ഇതര വിഭാഗക്കാരെയും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.