തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ
ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.
ഒഴിവുകൾ, യോഗ്യത
- കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത :പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /ബിരുദം),
- സി സി ടി വി ട്രെയിനര്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് ),
- മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍),
- ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ എ ഐ ,ഡിഗ്രി ഇന്‍ ഡേറ്റ മാനേജ്മെന്റ്/അനലിറ്റിക്സ് ),
- ഐ ഓ ടി ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ സി എസ് ഇ /ഇ സി ഇ /ഐ ടി),
- നെറ്റ്‌വര്‍ക്ക് ടെക്നിഷ്യന്‍ (യോഗ്യത :ബിടെക് സി എസ് / ഐ ടി), ലോജിസ്റ്റിക് ട്രെയിനര്‍ (യോഗ്യത :ബിരുദം /ടെക്നിക്കല്‍),
- സ്മാര്‍ട്ട് ഫോണ്‍ ട്രെയിനര്‍ /ഇലക്ട്രിക്ക് വെഹിക്കിള്‍ ട്രെയിനര്‍ /ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു /ടെക്നിക്കല്‍),
- ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്/ അക്കാഡമിക്ക് കൗണ്‍സിലര്‍ (യോഗ്യത :പ്ലസ് ടു /ഡിഗ്രി) എന്നീ തസ്തികകളിലാണ് അഭിമുഖം.
പ്രായം, പ്രവ്യത്തി പരിചയം
35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2992609.