പ്രതിധ്വനിയുടെ ഐ ടി വെർച്വൽ ജോബ് ഫെയർ കാൻഡിഡേറ്റ് രെജിസ്ട്രേഷൻ 2021 സെപ്റ്റംബർ 17 മുതൽ.
ഉത്ഘാടനം : ശ്രീ ജോയ് സെബാസ്റ്റ്യൻ

കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി ജീവനക്കാർക്കായി നടത്തുന്ന വെർച്വൽ ജോബ് ഫെയർ കാൻഡിഡേറ്റ് രെജിസ്ട്രേഷൻ സെപ്റ്റംബർ 17, 12:30pm ന് വികൺസോൾ ഇന്നൊവേറ്ററും ടെക്ജൻഷ്യ സി ഇ ഒ യുമായ ശ്രീ ജോയ് സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്യും. കാൻഡിഡേറ്റ് രെജിസ്ട്രേഷനുള്ള ലിങ്ക് സെപ്റ്റംബർ 17 മുതൽ 21 വരെ പ്രതിധ്വനി ജോബ് പോർട്ടലിൽ www.jobs.prathidhwani.org ലഭിക്കുന്നതാണ്.

ഐ ടി ജോലികൾക്കു മാത്രമായി നടത്തുന്ന ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും പൂർണ്ണമായും സൗജന്യം ആയിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി തൊഴിലവസരങ്ങളാണ് കേരളത്തിലെ ഐ ടി മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കമ്പനികളെല്ലാം അനുയോജ്യമായ ഐ ടി വിദഗ്ധരെ കിട്ടാനുള്ള ശ്രമത്തിലാണ്.

FB IMG 1631801271200

ക്വസ്റ്റ് ഗ്ലോബൽ, ടാറ്റാ എൽഎക്സി, യു എസ് ടി, എച്ച് & ആർ, സൺടെക്, അലയൻസ്, യു എൽ ടി എസ് തുടങ്ങിയ മുൻ നിര കമ്പനികൾ ഉൾപ്പെടെ 100ഇൽ അധികം ഐ ടി കമ്പനികളുടെ 2000 ഇൽ പരം തൊഴിൽ അവസരങ്ങളാണ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നും കൊച്ചി ഇൻഫോപാർക്കിൽ നിന്നും കോഴിക്കോട് സൈബർ പാർക്കിൽ നിന്നും നിലവിൽ ജോബ് ഫെയറിലേക്കു രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഐ ടി മേഖലയ്ക്കായി മാത്രം നടക്കുന്ന ആദ്യ വിർച്വൽ ജോബ് ഫെയർ ആണിത്.

ലിസ്റ്റ് ചെയ്യപ്പെടുന്ന ജോലികൾക്കു ഐ ടി ജീവനക്കാർക്ക് സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 21 വരെ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്ന കാൻഡിഡേറ്റസിൽ നിന്നും ഐ ടി കമ്പനികൾക്ക് അവർക്കു ആവശ്യമുള്ള ജോലികളിലേക്ക് ശെരിയായ ടെക്‌നിക്കൽ സ്‌കിൽസെറ്റ് ഉള്ള ജീവനക്കാരെ കണ്ടെത്തുന്നത് പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്. ജോബ് ഫെയർ ഇന്റർവ്യൂകൾ സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 30 വരെ നടക്കും.

  • 100+ IT Companies
  • 2000 + Job opportunities
  • Free for Candidates and Employers

For Registration visit https://jobs.prathidhwani.org/

Screenshot 20210920 172641 WhatsApp

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.