നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബർ 20ന് തൃശൂർ സെന്റ് തോമസ് കോളേജിൽ

0
606

നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 2021 ഡിസംബർ 20ന് മെഗാ ജോബ് ഫെയർ നിയുക്തി 2021 സംഘടിപ്പിക്കുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക.

തീയതി : 2021 ഡിസംബർ 20

സ്ഥലം : സെന്റ് തോമസ് കോളേജ്, തൃശൂർ

അൻപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐ ടി, ഫിനാൻസ് ഹ്യൂമൺ റിസോഴ്സ് എൻജിനീയറിങ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ രണ്ടായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

യോഗ്യത

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് തൃശൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും എത്രയും പെട്ടെന്ന് www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0487 2331016, 9446228282 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply