ഉദ്യോഗ് 2023: തൊഴില്‍ മേള ജനുവരി ഏഴിന്

0
1724

ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴില്‍ മേളയുടെ (Udyog Job Fair 2023) അഞ്ചാം പതിപ്പ് 2023 ജനുവരി ഏഴിന് ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. തൊഴില്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നല്‍കി നിര്‍വഹിച്ചു.

Date : 7 January 2023
Venue: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂൾ, ഹരിപ്പാട്

ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, നോണ്‍ ഐ.ടി, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് 30-ല്‍ അധികം തൊഴില്‍ദാതാതാക്കള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ (https://forms.gle/BxrdSmHLEysfZ829A) എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.