എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

0
7685

എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ 2023 നവംബർ 30ന് രാവിലെ 10ന് അഞ്ചു സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. താൽപ്പര്യമുള്ളവർ 2023 നവംബർ 29ന് മുൻപായി emp.centreekm@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷിക്കുക.

പ്രായം: 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: ഡിപ്ലോമ, ഡിഗ്രി/ എം.ബി.എ. ഐ.ടി.ഐ/ ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം, തമിഴ് ഹിന്ദി ഭാഷാപ്രാവിണ്യം അഭികാമ്യം, ബി.ടെക്ക്/ ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ), പ്ലസ് ടു, ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: 0484-2422452, 2427494.

പ്രൊജക്റ്റ് ട്രെയിനി നിയമനം
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് കേരള പ്രോജക്റ്റിൽ ട്രെയിനി സ്റ്റാഫ് താത്കാലിക തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇമ്പ്ലിമെന്റഷനിൽ പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസം പതിനായിരം രൂപ വേതനം ലഭിക്കും.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തിന് ഹാജരാക്കണം. 11.30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വെരിഫിക്കേഷനിൽ നിശ്ചിത യോഗ്യത കണക്കാക്കുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495981772 (ജില്ലാ പ്രൊജക്റ്റ്‌ എഞ്ചിനീയർ )

LEAVE A REPLY

Please enter your comment!
Please enter your name here