പത്തനംതിട്ട പറക്കോട് ശിശുവികസനപദ്ധതി ഓഫീസ്പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടിവര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഏനാദിമംഗലംപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഗ്രാമപഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന അപേക്ഷഫോം സമര്‍പ്പിക്കേണ്ട അവസാനതീയതി 2023 ഡിസംബര്‍ 20 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷകര്‍ 01/01/2023 തീയതിയില്‍ 18-46 നും ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റുമതിയായ ശാരീരികശേഷിയുള്ളവരുമായ വനിതകളായിരിക്കണം.

അങ്കണവാടിവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടിഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം. ഫോണ്‍ :04734-217010 .

ഫാര്‍മസിസ്റ്റ് നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി -40 വയസ് . ഫോണ്‍ : 0468 2382020.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.