ഗവ. ഓഫീസുകളിലെ നിയമനങ്ങൾ

ഫെസിലിറ്റേറ്ററുടെ ഒഴിവ്
അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്‌സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സിലേക്ക് ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. ബി.എസ്.സി/എം.എസ്.സി -അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ, അഞ്ച് വർഷത്തെ പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പിലോ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാൻ കേന്ദ്രത്തിലോ 20 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,000 രൂപ താത്പര്യമുള്ളവർ തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളിലേക്കുമാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി (തത്തുല്യം) യോഗ്യതയും സ്വന്തമായി സ്മാര്‍ട്ട്‌ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി രണ്ട്) മുതല്‍ ഫെബ്രുവരി 10 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448

സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകൾ

🔖ECKTM INTERVIEW ALERT

🏢Company Name: Stream Perfect Global Services
Job location: Info park, Kochi
⭕Interview Date:09/02/2022(Thursday)
⭕Venue: Employability Centre, District Employment Exchange,
2nd Floor, Civil Station, Kottayam
Phone;0481-2563451/2565452

"Stream Perfect Global Services(SPGS), an IT-BPM Service provider established in 2005. We provide EDMS services to EPCs, owner operators and document management system implementation contractors for managing the engineering drawings and documents of O&G industries, Petrochemical Industries and other heavy industries. SPGS, has 12+ years of expertise in digital transformation process flow and working with several international clients, to streamline their day-to-day data management needs. SPGS have a high client retention rate, staring from its inception. We are ISO 27001:2013 certified to ensure world class data security"

👇🏻Vacancies👇🏻

1.Process Analyst (Male and Female)
Fresher/Experienced in similar domain
Qualification: B.Sc Mathematics, M.Sc Mathematics, B.Sc Statistics, M.Sc Statistics (No B.Tech)
Expertise in Ms-Word and Ms-Excel
Age: Maximum 28.
Salary: Best In the Industry

2.Document Specialist (Male and Female)
Fresher/Experienced in similar domain
Qualification:B.A,BCA,Bsc,B.Com with Computer Exposure (No B.Tech)
Expertise in Ms-Word and Ms-Excel
Age:Maximum 28.
Salary: Best In the Industry

3.Process Associate (Male and Female)
Fresher/Experienced in similar domain
Qualification:B.A,BCA,B.Com (No B.Tech)
Expertise in Ms-Word and Ms-Excel
Age:Maximum 28
Salary: Best In the Industry

👉🏻ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള Google Form ഫോം ഫിൽ ചെയ്തതിനു ശേഷം ഫെബ്രുവരി 9 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
👉🏻Google Form: https://forms.gle/kh2A2aJExfgqxjBQ7

Employability Centre Kottayam
screenshot 20230202 1619572162064063056389309
screenshot 20230202 162006433421297209768561
screenshot 20230202 1620128846143165327402882

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.