ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് – All India Institute of Medical Science (AIIMS) നഴ്സിങ് ഓഫിസർ ( Nursing Officer) റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു.

ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവ്

യോഗ്യത: ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രിയിൽ 2 വർഷ പരിചയവും.
അപേക്ഷകർക്ക് സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും വേണം.

പ്രായം: 18–30. അർഹർക്ക് ഇളവ്.
ശമ്പളം: 9300–34,800 രൂപ + ഗ്രേഡ് പേ 4600 രൂപ.
ഓൺലൈൻ പരീക്ഷ: 2023 ജൂൺ 3
ഫീസ്: 3000 രൂപ. പട്ടികവിഭാഗം / ഇഡബ്ല്യുഎസ്: 2400 രൂപ.  ഭിന്നശേഷിക്കാർക്കു ഫീസില്ല. അപേക്ഷിക്കാൻ https://www.aiimsexams.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 2023 മേയ് 5 വരെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.