ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ അസിസ്‌റ്റന്റ്‌ ഒഴിവ്

0
299

തിരുവനന്തപുരത്തെ ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജിയിൽ ( സി.എസ്‌.ഐ.ആർ) വിവിധ തസ്‌തികകളിലായി എട്ട്‌ ഒഴിവ്‌. സ്ഥിരനിയമനമാണ്‌. ഓൺലൈനായി അപേക്ഷിക്കണം.

ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ 3(ജനറൽ 2, ഒപിസി 1), ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ (എസ്‌ആൻഡ്‌ പി) 2(ജനറൽ). യോഗ്യത പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം.ഇംഗ്ലീഷിൽ 35 wpm കംപ്യൂട്ടർ ടൈപ്പിങ്‌ വേഗത. അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm കംപ്യൂട്ടർ ടൈപ്പിങ്‌ വേഗത. സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ ഒരൊഴിവ്‌ (ജനറൽ)യോഗ്യത വിമുക്തഭടൻ, ആർമിയിൽ ജൂനിയർ കമീഷന്റ്‌ ഓഫീസറാകണം. അല്ലെങ്കിൽ മറ്റേതെങ്കിലും അർധസൈനിക വിഭാഗത്തിൽ സെക്യൂരിറ്റിയായുള്ള അഞ്ചുവർഷത്തെ പരിചയം. വിശദവിവരത്തിനും അപേക്ഷിക്കാനും www.niist.res.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബർ 11.

Leave a Reply