02 March 2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
576

ഒക്കുപേഷണൽ തെറാപ്പിസ്റ്റ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഓട്ടിസം സെന്ററിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് 0483 2765056.

നിയമനം
ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഓഫീസില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍ – നെ ലൈഫ് മിഷന്‍ പുന:സംഘടന പൂര്‍ത്തിയാകുന്നത് വരെ നിയമിക്കുന്നു. വാക്ക്-ഇന്‍-ഇന്റര്‍വ്യു മാര്‍ച്ച് 7 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നടക്കും. ഡി.സി.എ/തത്തുല്യ യോഗ്യതയും, മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് പ്രാവിണ്യവുമുള്ള അംഗീകൃത സര്‍വകലാശാല ബിരുദധാരികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

കൂടിക്കാഴ്ച്ച
വെള്ളമുണ്ട ഗവ.ഐ.ടി.ഐ – ലെ പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടികാഴ്ച്ച മാര്‍ച്ച് 3 ന് രാവിലെ 11 ന് .ഐ.ടി.ഐയില്‍ നടക്കും. മെക്കാനിക്കല്‍ /സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഡിഗ്രി/ഡിപ്ലോമയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ ചഠഇ/ചഅഇ യും 3 വര്‍ഷ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

വാക്-ഇൻ-ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് മാർച്ച് ഏഴിന് രാവിലെ 9ന് ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്. സ്‌കൂൾ, കോമ്പൗണ്ട്, തിരുവനന്തപുരം) വാക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2455590, 2455591.

വാക് ഇൻ ഇന്റര്‍വ്യൂ

ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി.സി.എ ) അല്ലെങ്കില്‍ തതുല്യം, എം.എസ് ഓഫീസ് പരിജ്ഞാനം, ഇംഗ്ലീഷ് /മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, പ്രവര്‍ത്തി പരിചയം (സ്പീഡ് ആന്റ് എഫിഷ്യന്‍സി ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം).

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവര്‍ത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 9 ബുധനാഴ്ച രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം കാക്കനാട് സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2422221

എക്‌സ് റേ ടെക്‌നീഷ്യന്‍ കരാര്‍ നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായം 40 വയസിന് താഴെ. വേതനം 14700 രൂപ.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. സിവില്‍ എഞ്ചിനീറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഐടിഐ( എന്‍എസി/എന്‍ടിസി ) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം അഞ്ചിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0468-2258710.

ഓവര്‍സീയര്‍ ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്സൈറ്റ് മുഖേനയോ അറിയാം. ഫോണ്‍ : 04735-240230.

ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഫിറ്റിംഗ്, ടര്‍ണിംഗ് എന്നീ വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് എഴിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.