22.02.2022 : കേരളത്തിലെ തൊഴിലവസരങ്ങൾ

എറണാകുളം

കരാര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ്-റേ ടെക്‌നീഷ്യന്റെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. യോഗ്യത എസ്.എസ്.എല്‍.സി, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ, പ്രായം 40 വയസിന് താഴെ, വേതനം പ്രതിമാസം 14700.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമം നടത്തുന്നു. യോഗ്യത: പ്രി ഡിഗ്രി, ഡിസിഎ. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോണ്‍: 0484 2754000, 2754453.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 26-ന്

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ അര്‍ബന്‍ കരിയര്‍ ഏജന്റ് (എല്‍ഐസി), ടാലി ഡവലപ്പര്‍, ടാലി ടെലി അഡ്മിന്‍, ടാലി സെയില്‍സ് ആന്റ് സര്‍വ്വീസ്, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, ടീച്ചര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, മാര്‍ക്കറ്റിംഗ് കൗണ്‍സിലര്‍, റസ്റ്റോറന്റ് മാനേജര്‍, അസിറ്റന്റ് റസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍ ട്രെയിനി, ടീം മെമ്പര്‍, എച്ച് ആര്‍ റിക്രൂട്ടര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

യോഗ്യത: പ്ലസ്ടു കൊമേഴ്‌സ്, ബിരുദം, ബി.സി.എ, ബി.ടെക്ക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ബിരുദാനന്തര ബിരുദം, എം.ബി.എ (എച്ച്.ആര്‍), എം.എസ്.സി (ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി, ബയോളജി), എം.സി.എ, എം.എസ്.സി (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം (ഹോട്ടല്‍ മാനേജ്‌മെന്റ്). പ്രായം: 18-35. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2427494/ 2422452.

ഐസിഫോസിൽ കരാർ നിയമനം
സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷൻ ഫെലോ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്‌സിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013, 9400225962.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഫാം ഡിയും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. ആന്റിമൈക്രോബിയൽ മേഖലയിലെ നൈപുണ്യം അഭികാമ്യം. 179 ദിവസത്തേക്കായിരിക്കും നിയമനം. ശമ്പളം പ്രതിമാസം 18,000 രൂപ.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകിട്ട് 3 നു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

ക്വാളിറ്റി എക്സിക്യൂട്ടീവ് നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ക്വാളിറ്റി എക്സിക്യൂട്ടീവ് തസ്തികയില്‍ ദിവസവേതാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനാണ് യോഗ്യത. പൊന്നാനി നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകര്‍ക്ക് 2022 ഫെബ്രുവരി ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 23ന് രാവിലെ 11ന് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04942 666439.

Leave a Reply