പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

0
495

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 2022 മാർച്ച് 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും.

തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം.

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here