18.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

0
747

ഗസ്റ്റ് അധ്യാപക നിയമനം

ആലപ്പുഴ: അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് യോഗ്യത. എ.ഐ.സി.റ്റി.ഇ നിര്‍ദേശിച്ചിട്ടുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ഫെബ്രുവരി 21ന് രാവിലെ 10ന് പ്രായവും വിദ്യാഭ്യാസ യോഗ്യതയും തളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. ഫോണ്‍: 04734231776, 9400006424

ലാബ് ടെക്‌നിഷ്യന്‍ നിയമനം

ആലപ്പുഴ: ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രവരി 21ന് രാവിലെ 11ന് ജനറല്‍ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0477- 2253324

കെമിസ്ട്രി അധ്യാപിക ഒഴിവ്

കോടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം കെമിസ്ട്രി അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10ന് സ്‌കൂളില്‍. ഫോണ്‍ 0467 2246494, 227950

ഹിന്ദി അധ്യാപകരുടെ ഒഴിവ്

പൈവെളിക നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. ജൂനിയര്‍ (ഹിന്ദി) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 9447445334

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ 15-ാംധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ കേരള സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും കൂടെ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30 നും മധ്യേ.( പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസിളവ് ലഭിക്കും) കരാര്‍ വ്യവസ്ഥയില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28നകം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04832 712084.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490-2478022.

വാക്‌-ഇൻ-ഇന്റർവ്യൂ ഹെൽപ് ഡെസ്‌ക് സ്റ്റാഫ്

മോട്ടോർ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെൽപ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവിൽ ഫെബ്രുവരി 25ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cdit.org

കരാർ നിയമനം

പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), ഒഫ്താൽമോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ളവർ മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് മുൻപായി ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9061908908, 0471-2559388. ഇ-മെയിൽ: iidtvm@yahoo.com.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.