ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

താത്ക്കാലിക നിയമനം

സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www.dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.

ഫുള്‍ടൈം സ്വീപ്പര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുളള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15 -ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും 45 വയസ് കവിയാത്തവരുമായിരിക്കണം. താല്പര്യമുളളവര്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടിക്കാഴ്ചയ്ക്കു ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു യാത്രാപ്പടി നല്‍കുന്നതല്ല.

ലക്ചറര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുളളഓരോ ലക്ചറര്‍ തസ്തികകളിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക്. ബിരുദം യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ 2022 ഫെബ്രുവരി 11ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോളജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

അഡീഷനല്‍ അപ്രന്റീസ് ട്രെയിനി ഇന്റര്‍വ്യൂ

പാതായ്ക്കര ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലേക്ക് അഡീഷണല്‍ അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 23ന് രാവിലെ 11ന് നടക്കും. പ്ലംബര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 5700 രൂപയാണ് സ്റ്റൈപ്പന്റ്. താത്പര്യമുള്ളവര്‍ പാതായ്ക്കര ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04933-226068, 8111931245, 9496218456.

ആരോഗ്യ കേരളം നിയമനം

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടി സ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി .11 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള https://forms.gle/d9xUUReJQdM5gnAo9 എന്ന
ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 01.01.2022 ന് 40 വയസ്സ് കവിയരുത്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വയനാട് ജില്ലയില്‍ കോവിഡ് ബ്രിഗേഡില്‍ 100 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.

ഓഫീസ് സെക്രട്ടറി (1) – .ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും. ഓഫീസ് മാനേജ്മെന്റില്‍ (ആരോഗ്യവകുപ്പ്) അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം, ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്), ശബളം 16,000 രൂപ.

സ്പെഷല്‍ എജുക്കേറ്റര്‍ (1) – ബിരുദവും സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡും. , ആറ് മാസത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം, ശബളം 20,000 രൂപ.

മെഡിക്കല്‍ ഓഫീസര്‍ (3) -എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. ശബളം 41,000 രൂപ.

താത്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം

മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയത്തില്‍ താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 9495143685

വാക് ഇൻ ഇന്റർവ്യൂ 24ന്

ഹോംകോയിലെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലെ അപ്രെന്റീസ് ട്രെയിനിയുടെ നിയമനത്തിന് 24ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.ഫാം യോഗ്യതയുള്ളതും 40 വയസ്സിൽ കവിയാത്തവരുമായ ഉദ്യോഗാർത്ഥികൾ ആലപ്പുഴ പാതിരപ്പള്ളിയിലുള്ള ഹോംകോയുടെ ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ഫോൺ: 9495958012.

കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയ്ല്‍ ഐ.ഡിയില്‍ ഫെബ്രുവരി 16 ന് മുന്‍പായി അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.