10.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
295

ആരോഗ്യ കേരളം നിയമനം

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടി സ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി .11 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള https://forms.gle/d9xUUReJQdM5gnAo9 എന്ന
ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 01.01.2022 ന് 40 വയസ്സ് കവിയരുത്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വയനാട് ജില്ലയില്‍ കോവിഡ് ബ്രിഗേഡില്‍ 100 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.

ഓഫീസ് സെക്രട്ടറി (1) – .ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും. ഓഫീസ് മാനേജ്മെന്റില്‍ (ആരോഗ്യവകുപ്പ്) അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം, ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്), ശബളം 16,000 രൂപ.

സ്പെഷല്‍ എജുക്കേറ്റര്‍ (1) – ബിരുദവും സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡും. , ആറ് മാസത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം, ശബളം 20,000 രൂപ.

മെഡിക്കല്‍ ഓഫീസര്‍ (3) -എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. ശബളം 41,000 രൂപ.

ജീവനക്കാരുടെ ഒഴിവ്

പെരിയയിലെ കാസര്‍കോട് ഗവണ്‍മെന്റ്് പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി), ട്രേഡ്‌സ്മാന്‍ (ടര്‍ണിങ്) എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 11ന് (വെള്ളി) രാവിലെ 10ന് പോളിടെക്‌നിക്ക് ഓഫീസില്‍. ഫോണ്‍ 0467-2234020, 9895821696

ചരിത്ര അദ്ധ്യാപക നിയമനം

ചെര്‍ക്കള സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഹിസ്റ്ററി ജൂനിയര്‍ അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 11ന് (വെള്ളി) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്സ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി 1ന് 18 -നും 30 -നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ ഫെബ്രുവരി 16 -ന് രാവിലെ 10 മണിക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഹാജരാകണം. ഫോണ്‍ 04994 230230.

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് നിയമനത്തിന് ഫെബ്രുവരി 14ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവര്‍ക്കും 100 കിടക്കകളെങ്കിലുമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04832 762037.

എഡ്യുകേറ്റര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പരവനടുക്കം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഡ്യുകേറ്ററെ നിയമിക്കുന്നു. യോഗ്യത ബിഎഡ് , 3 വര്‍ഷ അദ്ധ്യാപക പരിചയം. ജോലി സമയം രാവിലെ 6 മുതല്‍ 8 വരെയും വൈകീട്ട് 6 മുതല്‍ 8 വരെയും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഹോണറേറിയം പരമാവധി പതിനായിരം രൂപ. ഫെബ്രുവരി 15ന് (ചൊവ്വ) വൈകീട്ട് 5നകം അപേക്ഷിക്കണം. ഫോണ്‍ 04994 238490

വണ്‍ സ്റ്റോപ്പ് സെന്ററില്‍ വനിതാ അഭിഭാഷകരുടെ ഒഴിവ്

കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ വിദ്യാനഗര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്റര്‍ (ഒ.എസ്.സി.)ല്‍് വനിതാ അഭിഭാഷകരുടെ ഒഴിവുണ്ട്. 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. 10,000 രൂപ നിരക്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മൂന്ന് മണിക്കൂര്‍ ആയിരിക്കും സേവനം. പൊതു സ്വകാര്യ ഇടങ്ങളില്‍ അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും അതായത് അടിയന്തിര ചികിത്സ, മാനസിക പിന്തുണ, കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസ് സഹായം എന്നിവ ഒരു കുടക്കീഴില്‍ നല്‍കുന്ന സംവിധാനമാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ ). കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖേനയോ ഫെബ്രുവരി 28 (തിങ്കള്‍)നകം അപേക്ഷിക്കണം. വിലാസം – വനിതാ സംരക്ഷണ ഓഫീസര്‍, വനിത ശിശു വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, വിദ്യാനഗര്‍ പോസ്റ്റ്, കാസര്‍കോട് – 671 123. ഫോണ്‍ 04994 256266, 04994 255266, 9446270127.

പ്രോജക്ട് അസിസ്റ്റ് നിയമനം

കോട്ടയം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് വിനിയോഗം, നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് , ഇ – ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കൽ എന്നിവയ്ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ പ്രായമുള്ളവർ ആകണം.പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്സ്യൽ പ്രക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് മാനേജമെന്റ് പാസ്സായിരിക്കണം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. ബയോഡേറ്റാ , യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം 686631 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഫെബ്രുവരി 15 വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

ഹോസ്ദുര്‍ഗ്ഗില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നീതിന്യായം – സിവില്‍). ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിരമിച്ച കോടതി ജീവനക്കാര്‍ക്കും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. പി.എസ്.സി. നിഷ്‌ക്കര്‍ഷിച്ചിട്ടുളള യോഗ്യതയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസര്‍കോട്- 671 123 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 21നകം (തിങ്കള്‍) അപേക്ഷിക്കണം .ഫോണ്‍ 04994 256390.

സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എംബിഎ/ ബിബിഎ (2 വര്‍ഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് വിഷയത്തില്‍ ബിരുദം 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും DGET സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ 2 വര്‍ഷത്തെ പരിശീലനവുമുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 16 (ബുധന്‍) ഗവ. വനിത ഐ.ടി.ഐ. ഫോണ്‍ 04672341666

Leave a Reply