ഡൽഹി സർക്കാരിൽ 8571 ഒഴിവ്

0
2160

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 8571 ഒഴിവുണ്ട്. വ്യത്യസ്‌ത വിജ്‌ഞാപനം. ഓൺലൈനായി അപേക്ഷിക്കണം.

5118 അധ്യാപകർ

  • വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 02/2024. 2024 ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെ അപേക്ഷിക്കാം.
  • ഒഴിവുള്ള വകുപ്പുകൾ: ഡയറക്‌ടറേറ്റ് ഓഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺ സിൽ, സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റ്.
  • തസ്‌തികകൾ: ടിജിടി (മാത്‌സ്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, ഫിസിക്കൽ/നാച്വറൽ സയൻസ്, ഹിന്ദി, സാൻസ്ക്രിട്. ഉറുദു, പഞ്ചാബി), ഡ്രോയിങ് ടീച്ചർ.

1896 മറ്റ് ഒഴിവുകൾ

  • വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 04/2024. ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ അപേ ക്ഷിക്കാം.
  • ഒഴിവുള്ള വകുപ്പുകൾ: ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ഡയറക്‌ടറേറ്റ് ഓഫ് എജ്യുക്കേഷൻ, വുമൺ ആൻഡ് ചൈൽഡ് ഡവ ലപ്മെന്റ്, ലെജി‌സ്ലേറ്റീവ് അസംബ്ലി സെക്രട്ടേറി യറ്റ്, ഡൽഹി ട്രാൻസ്കോ ലിമിറ്റഡ്.
  • തസ്‌തികകൾ: ഫാർമസിസ്‌റ്റ്, നഴ്‌സിങ് ഓഫിസർ, റിസോഴ്സ്‌ സെൻ്റർ കോഓർഡിനേറ്റർ, ആയ, കുക്ക്, ട്രാൻസ്‌ലേറ്റർ (ഹിന്ദി), സെക്ഷൻ ഓഫിസർ (എച്ച്ആർ).

990 അസിസ്‌റ്റന്റ്

  • വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 01/2024. 2024 ജനുവരി 18 മുതൽ ഫെബ്രുവരി 8 വരെ അപേ ക്ഷിക്കാം.
  • ഒഴിവുള്ള വകുപ്പുകൾ: ഡിസ്ട്രിക് ആൻഡ് സെഷൻസ് കോർട്സ്, ഡിസ്ട്രിക് ആൻഡ് സെഷൻസ് കോർട്‌സ് (ഫാമിലി കോർട്‌സ്).
  • തസ്‌തികകൾ: സീനിയർ പഴ്നൽ അസിസ്‌റ്റന്റ്, പഴ്സ‌നൽ അസിസ്‌റ്റൻ്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്‌റ്റന്റ്

567 മൾട്ടിടാസ്‌കിങ് സ്‌റ്റാഫ്

  • വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 03/2024.
  • 2024 ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെ അപേക്ഷിക്കാം
  • ഒഴിവുള്ള വകുപ്പുകൾ: വുമൺ ആൻഡ്
  • ചൈൽഡ് ഡവലപ്മെൻ്റ്, സോഷ്യൽ വെൽഫെ യർ, ട്രെയിനിങ് ആൻഡ് ടെക്‌നിക്കൽ എജ്യൂ ക്കേഷൻ, പ്രിൻസിപ്പൽ അക്കൗണ്ട്സ് ഓഫിസ്. ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടേറിയറ്റ്. ചീഫ് ഇലക്ട്രറൽ ഓഫിസർ, ഡൽഹി സബോർ ഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ്, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ‌് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്സ്, പ്ലാനിങ്, ഡയറക്‌ടറേറ്റ് ഓഫ് ട്രെയിനിങ്-യുടിസിഎസ്, ലാൻഡ് ആൻഡ് ബിൽഡിങ്, ആർക്കിയോളജി, ലോ. ജസ്‌റ്റിസ് ആൻഡ് ലെജി‌സ്ലേറ്റീവ് അഫയേഴ്‌സ്, ഡയറക്ട റേറ്റ് ഓഫ് ഓഡിറ്റ്, ഡൽഹി ആർക്കൈവ്‌സ്.

അപേക്ഷിക്കേണ്ട വിധം

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://dsssbonline.nic.in, https://dsssb.delhi. gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.