റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 103 ഒഴിവ്; Railtel Recruitment

0
495

പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കോർപറേറ്റ്, റീജനൽ ഓഫിസുകളിൽ ഗ്രാജുവേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് അവസരം. 103 ഒഴിവ്. 1 വർഷ പരിശീലനം. 2022 ഏപ്രിൽ 4 വരെ അപേക്ഷിക്കാം. എറണാകുളത്തും ഒഴിവ്.

ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്.

യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ 4വർഷ എൻജിനീയറിങ്/ ടെക്നോളജി ബിരുദം/3വർഷ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് (ഇന്ത്യ) നടത്തുന്ന പരീക്ഷയുടെ എ, ബി സെക്ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിലുള്ള ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷാജയം.

പ്രായം: 18-27. അർഹർക്ക് ഇളവ്.സ്റ്റൈപൻഡ്: ഗ്രാജുവേറ്റ് എൻജിനീയർ 14,000, ഡിപ്ലോമ എൻജിനീയർ 12,000. www.railtelindia.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.