ലൈഫ് മിഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ തസ്തികയില്‍ താത്കാലിക ഒഴിവ്

0
497

താത്കാലിക ഒഴിവ്

ലൈഫ് മിഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത സര്‍വ്വകലാശാല ബിരുദം,ഡി.സി.എ തത്തുല്യം, എം.എസ്.ഓഫീസ്, ഇംഗ്ലീഷ് മലയാളം ടൈപ്പിംങ്ങില്‍ പ്രാവീണ്യം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റയുമായി മാര്‍ച്ച് 30 ന് വൈകിട്ട് നാലിനകം ജില്ലാ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. കവറിന് മുകളില്‍ ലൈഫ് മിഷന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ എന്ന് എഴുതണമെന്ന് ലൈഫ് മിഷന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here