പോളിടെക്നിക് കോളേജിൽ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ – ഫിറ്റിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എൻ.സി.വി.റ്റി/ തത്തുല്യയോഗ്യത വേണം. അഭിമുഖം ഡിസംബർ 16ന് രാവിലെ 10ന് കോളേജിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.cpt.ac.in ഫോൺ: 0471 2360391.

കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് കൂടിക്കാഴ്ച 17 ന്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

യോഗ്യത – ബി എസ്‌സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് (കേരള നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത്). പ്രവര്‍ത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ആയി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.

അപ്രന്റിസ് നിയമനം

കേരള സംസ്ഥാന മലിനീകരണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി അഞ്ചിന് രാവിലെ 11ന് മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

തലശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരുമായിരിക്കണം. വർക്കർ തസ്തികയിൽ എസ് എസ് എൽ സി/തത്തുല്യ പരീക്ഷ പാസായവരും ഹെൽപ്പർ തസ്തികയിൽ എഴുത്തും വായനയും അറിയുന്നവരും എസ് എസ് എൽ സി പാസാകാത്തവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പിണറായി ഐ സി ഡി എസ് ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2022 ഡിസംബർ 25നകം തലശ്ശേരി അഡീഷണൽ ഐ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2383254.

വാക് -ഇന്‍ -ഇന്റര്‍വ്യൂ

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് -3, അക്രഡിക്റ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് ഡിസംബര്‍ 15 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു. ബിടെക് /ബി.ഇ (സിവില്‍), ഐ.ടി.ഐ സിവില്‍, സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 21 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗക്കാര്‍, അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04924-254382

ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ

വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. B.Ed ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, സണ്ണി ഡയൽ, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ബയോഡേറ്റ ഡിസംബർ വൈകിട്ട് 4.30 ന് മുമ്പായി infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.

സ്റ്റെനോഗ്രാഫർ ഒഴിവ്

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർ അപേക്ഷിച്ചാൽ മതി. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യതീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.