ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പ്രോജക്ടുകൾക്കായിജില്ലാതല ഫെസിലിറ്റേറ്റർമാരെയും, ഐ.ടി പേഴ്സണൽ/ സ്റ്റേറ്റ് പ്രോഗ്രാം മാനേജരെയും, ഡാറ്റാഎൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പദ്ധതിപ്രകാരം സമാഹൃതവേതനമായി പ്രതിമാസം 25000/- രൂപ നൽകും. കൂടാതെ യാത്രചെലവും നൽകുന്നതാണ്. (TA/ DA/ Other expense പരമാവധി 5000/- രൂപ). ജില്ലാതല ഫെസിലിറ്റേറ്റർന്മാരായി അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളബിരുദവും, സോഷ്യൽ സെക്ടറിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
ഐ.ടി പേഴ്സനലിന് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്, ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച Data Entry Operator Course with Training in MS Office അല്ലെങ്കിൽ DCA അല്ലെങ്കിൽ COPA യോഗ്യത ഉണ്ടായിരിക്കണം.
യോഗ്യതയുള്ള അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകശ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി, ഫോട്ടോ എന്നിവ സഹിതം ബയോഡേറ്റ ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 22 ന് വൈകിട്ട് അഞ്ചിനു മുമ്പായി നേരിട്ടോ/ തപാൽ മുഖേനയോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300523, 24, 2302090.
Latest Jobs
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
-
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള | വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ
-
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
2027 -2029 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1
-
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാം |59 ഒഴിവുകൾ | ശമ്പളം ₹55,250 വരെ

