സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്തികയിൽ ഹിന്ദു നാടാർ, എസ് ഐ യു സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്കുള്ള നാല് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട് .

യോഗ്യത : എസ്.എസ്.എൽ.സി., പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ / എസ്.എസ്.എൽ.സി., മെഷീൻ വർക്കിൽ കെ ജി ടി ഇ / പ്രിന്റിംഗ് ടെക്നോളജിയിൽ വി എച്ച് എസ് ഇ, മെഷീൻ വർക്കിൽ എൻ.സി.വി. ടി സർട്ടിഫിക്കറ്റ്, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി : 18- 41 വയസ്. ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ 27 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.