കേരള പി എസ് സി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു : യോഗ്യത: ഏഴാം ക്ലാസ്

0
3763

കേരള പി എസ് സി ( KPSC- Kerala Public Service Commission) വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ( LGS – Last Grade Servan ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ ഉണ്ട്.

  • യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)
  • പ്രായം: 18-36 വയസ്സ്. 02.01.1987-നും 01.01.2005-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 23,000 – 50,200 രൂപ
  • കാറ്റഗറി നമ്പർ : 535/2023
  • ഒഴിവുകൾ : ജില്ലാ അടിസ്ഥാനത്തിൽ

ഉദ്യോഗാർത്ഥികൾ 535/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2024 ജനുവരി 17ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

  • അപേക്ഷാ ലിങ്ക് click here
  • നോട്ടിഫിക്കേഷൻ ലിങ്ക് click here
  • വെബ്സൈറ്റ് ലിങ്ക് click here

താഴെപ്പറയുന്ന തസ്തികകളിൽ വനിത ഉദ്യോഗാർത്ഥികളെ പരിഗണിക്കുകയില്ല

Advertisements
  1. ക്ലീനർ (ബോട്ട് ക്ലീനർ, ട്രാക്ടർ ക്ലീനർ, വാൻ ക്ലീനർ, ലോറി ക്ലീനർ, ആംബുലൻസ് ക്ലീനർ)
  2. വാച്ച്‌മാൻ (എല്ലാ വിഭാഗങ്ങളിലുമുള്ളത്), വാച്ചർ, ചൗക്കിദാർ
  3. ക്ലീനർ കം കണ്ടക്ടർ
  4. ലാസ്കർ
  5. ഗാർഡ്
  6. ഗേറ്റ് കീപ്പർ

ഭിന്നശേഷി വിഭാഗക്കാരെ താഴെപ്പറയുന്ന തസ്തികകൾക്ക് പരിഗണിക്കുന്നതല്ല.

  1. വാച്ചർ / നൈറ്റ് വാച്ചർ / വാച്ച്‌മാൻ / നൈറ്റ് വാച്ച്മാൻ
  2. മാർക്കർ (ടെക്നിക്കൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ)
  3. റഗുലർ മാർക്കർ (മൃഗ സംരക്ഷണ വകുപ്പ്)
  4. ഗേറ്റ് കീപ്പർ ഗ്രേഡ്!, ലാസ്കർ ഗ്രേഡ് II (പ്രിന്റിംഗ് വകുപ്പ്)
  5. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ വാച്ച് വുമൺ
  6. ഗാർഡ്
  7. ക്ലീനർ കം കണ്ടക്ടർ
  8. ക്ലീനർ (ബോട്ട് ക്ലീനർ, ട്രാക്ടർ ക്ലീനർ, വാൻ ക്ലീനർ, ലോറി ക്ലീനർ, ആംബുലൻസ് ക്ലീനർ)

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.