കേരള ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് (39300-83000) തസ്തികയിലെ എൻ.സി.എ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരൻമാരായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നമ്പർ: 14/2022-പട്ടിക വർഗം-1, 15/2022- പട്ടികവർഗ്ഗം-1 പട്ടികജാതി-1, 16/2022- പട്ടികജാതി-1.
യോഗ്യത : എതെങ്കിലും വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബാച്ചിലർ ബിരുദവും ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങിൽ കെ.ജിടി.ഇ.ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാന്റിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യയോഗ്യതയോ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യതയോ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ. പ്രായം: 02/01/1981 നും 01/01/2004നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.
കിർടാഡ്‌സിൽ ഇന്റേൺഷിപ്പ്
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും. മൂന്നു മാസമാണു കാലാവധി. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 വയസിൽ കൂടാൻ പാടില്ല. പട്ടികജാതി പട്ടികവർഗ സമുദായങ്ങളിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
ഉദ്യോഗാർഥികൾ വകുപ്പിന്റെ വെബ്‌സൈറ്റ് ആയ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ പരിഗണിച്ചു നിശ്ചിത യോഗ്യതയുള്ളവരെ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കും. ഇന്റർവ്യൂ തീയതി ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കും. തപാൽ അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

