എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0: ജില്ലാ തല തൊഴില്‍മേള നാലിന് ( Ente Thozhil Ente Abhimanam 2.0)

0
2044

അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ കേരള നോളജ് ഇക്കോണമി മിഷനിലൂടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0′ ( Ente Thozhil Ente Abhimanam 2.0) പദ്ധതിയുടെ ഭാഗമായി 2024 ഫെബ്രുവരി നാലിന് ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു.

Date: 2024 2024 ഫെബ്രുവരി 4
Venue: നാഗലശ്ശേരി ഗവ ഹൈസ്‌കൂള്‍ വാവന്നൂരില്‍

തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി ഗവ ഹൈസ്‌കൂള്‍ വാവന്നൂരില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മേള നടക്കുക. തദ്ദേശസ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള നോളജ് ഇക്കണോമി മിഷന്‍, ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

തൊഴില്‍ അന്വേഷകര്‍ക്ക് വഴികാട്ടിയായി ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പ്

Read more

പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 25-ഓളം കമ്പനികള്‍ രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും. എസ്.എസ്.എല്‍.സി/പ്ലസ്-ടു,/ഡിപ്ലോമ ഐ.ടി.ഐ/ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ബയോഡാറ്റ/സി.വി/ റെസ്യൂമെ എന്നിവയുടെ അ്ഞ്ച് പകര്‍പ്പ് കൊണ്ടുവരണം. ഉച്ചയ്ക്ക് 12.30 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.