പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് ബിരുദം (ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ്) പാസാകണം. ഡി.സി.എ/ പി.ജി.ഡി.സി.എ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ബി.എസ്.സി നഴ്‌സിംഗ് /ജി.എന്‍.എം ആണ് യോഗ്യത. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കേരള പി.എസ്.സി അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ടി.എം.എല്‍.ടി കോഴ്‌സ് യോഗ്യത ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 2021 ഒക്ടോബര്‍ 20ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2950400.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.