താത്കാലിക ഒഴിവ്
കേരള ഫോക്ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ കോ-ഓർഡിനേറ്റർ കം ക്ലാർക്ക് (ഒന്ന്), സ്വീപ്പർ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തിച്ചേരണം.
വാക്ക് -ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്‌റ്റോമെട്രി/ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം) താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ.
വി.എച്ച്.എസ്.സി പാസായവർക്കായി തൊഴിൽ മേള 22ന്
ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പും ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വൊക്കേഷണൽ ഹയർ സെക്കന്ററി പാസായ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ നിർ വഹിച്ചു.
ജനുവരി 22 ന് അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് ആർ. ജയരാജ് അദ്ധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു മുഖ്യാതിഥി ആകും. 18 മുതൽ 35 വയസു വരെ പ്രായപരിധിയിലുള്ള വർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ജനുവരി 17 വരെ ജില്ലയിലെ ഏതെങ്കിലും വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ രജിസ്ട്രർ ചെയ്യാം. 15 പ്രമുഖ കമ്പനികൾ 300 പരം തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. വി.എച്ച്. എസ്. ഇ.ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാണ്. തൊഴിൽ മേളയോട് അനുബന്ധിച്ച് വൊക്കേഷണൽ ഹയർ സെക്കന്ററി പാസായ കുട്ടികളുടെ സ്വയം തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. അമ്പലപ്പുഴ ഗവ.മോഡൽ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീജമോൾ സി.എസ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ സലിൽ കുമാർ.കെ, കരിയർ മാസ്റ്റർ ബെറ്റ്‌സി തോമസ്.കെ, എഡ്യൂക്കേഷൻ ടെക്‌നോളജി ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ സി.ജി സന്തോഷ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
- തിരുവനന്തപുരം എംപ്ലോയബിലിറ്റി സെൻ്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം
- മിനി ജോബ് ഡ്രൈവ് – 2025 ജൂൺ 13ന് തൃശ്ശൂരിൽ
- Prayukti 2025 Mega Job Fair at Kollam
- Exciting Job Opportunities Await! Walk-In Interview on June 13, 2025 at Employability Centre, Kozhikode
- അക്കൗണ്ടൻ്റ്, ഓവർസിയർ തസ്തികകളിൽ ഒഴിവ്
ദിശ 2023 തൊഴിൽമേള
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി ജനുവരി 21ന് കോളേജിൽ ദിശ2023 എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി17ന് കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. 18-35 വയസ് പ്രായപരിധിയിൽ കുറഞ്ഞത് പ്ലസ് ടു മുതൽ ബിരുദാനന്തരബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസയോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പറിൽ വാട്സ് ആപ്പ് അയക്കണം. വിശദവിവരത്തിന് 0481 2563451/ 2565452
അസി. പ്രോജക്ട് എൻജിനിയർ
കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 9446220616.