ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു

0
829
Ads

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ തച്ചിങ്ങനാടത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി വിഭാഗം ആണ്‍ കുട്ടികള്‍ക്കായുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), ഇംഗ്ലിഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്കും യു.പി വിഭാഗത്തില്‍ ബിരുദവും ബിഎഡ് അല്ലെങ്കില്‍ ടിടിസിയും ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 2023 മെയ് 25 നു മുമ്പ് പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം.

അഭിമുഖം 2023 മെയ് 27 നു രാവിലെ 11ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. അഭിമുഖത്തിനെത്തുന്നവര്‍ അസല്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്.  ഫോണ്‍: 7510390200, 9495675595, 7025699807.