കൊല്ലം: കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷൻ ആവിഷ്കരിച്ച ‘തൊഴിൽ അരങ്ങത്തേക്ക്’ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിൽ വനിതാ തൊഴിൽമേള 2023 ഫെബ്രുവരി 23-ന് നടക്കും.
കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ രാവിലെ എട്ടുമുതൽ നടക്കുന്ന തൊഴിൽമേളയിൽ 50-ൽപ്പരം തൊഴിൽ ദാതാക്കൾ പങ്കെടുക്കും. കലാലയങ്ങളിലെ അവസാനവർഷ വിദ്യാർഥിനികൾ, പഠനം പൂർത്തിയാക്കിയവർ, കരിയർ ബ്രേക്ക് സംഭവിച്ച വനിതകൾ എന്നിവർക്ക് പങ്കെടുക്കാം.
പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. തൊഴിൽ താത്‌പര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള സർക്കാരിന്റെ തൊഴിൽ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസിൽ ഓൺലൈനായി രജിസ്റ്റർചെയ്ത് അപേക്ഷിക്കാം.
ഡി.ഡബ്ല്യു.എം.എസ്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഇൻസ്റ്റാൾചെയ്ത് രജിസ്റ്റർ ചെയ്യാം. തൊഴിൽമേള സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സഹായവും എല്ലാ ഗ്രാമപ്പഞ്ചായത്ത്-നഗരസഭാ കുടുംബശ്രീ ഓഫീസുകളിൽനിന്നു ലഭ്യമാണ്. താത്‌പര്യമുള്ളവർക്ക് സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം കോളേജിൽ ഒരുക്കും.
Latest Jobs
-
16 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം
-
RRB Technician Grade 3 Result 2026 published on 29 May 2026
-
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം (2026-27): ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
-
നിങ്ങളുടെ കരിയറിന് ചിറകുകൾ നൽകാൻ ‘ഉയരെ 2026’; കരുനാഗപ്പള്ളിയിൽ സൗജന്യ മെഗാ തൊഴിൽ മേള!
-
Kerala PSC Assistant Motor Vehicle Inspector Recruitment 2026: Apply Online for AMVI Posts
-
SSC CGL 2026 Notification Released: 12,256 Vacancies Across Central Government Departments
-
എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ് 30ന് | 400+ ഒഴിവ്
-
അധ്യാപക ഒഴിവുകൾ May 2026
-
മിൽമ കൊല്ലം ഡയറിയിൽ ജോലി നേടാം: വാക്ക്-ഇൻ ഇന്റർവ്യൂ
-
കേരള യൂണിവേഴ്സിറ്റിയില് വനിത മേട്രൻ നിയമനം; പരീക്ഷയില്ല, ശമ്പളം: 21,000/- രൂപ
-
കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
-
Kollam Employability Centre Job Drive 2026 | Multiple Job Vacancies
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മെയ് 25ന്
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്

