കോളജ് ഓഫ് എൻജിനീയറിങ്ങിൽ പാർട്ട് ടൈം താത്കാലിക നിയമനം

0
541
Ads

കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)-ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി 18 – 50. സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ 2022 നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.