പ്ലേസ്മെന്റ് ഡ്രൈവ് – Placement Drive

0
1487

Placement Drive at University Employment Information & Guidance Bureau

Free Placement Drive : തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ (University Employment Information & Guidance Bureau) പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2024 മാർച്ച് മാസം 16-ാം തീയതി രാവിലെ 10 മുതൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മാർച്ച് മാസം 15-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി click here ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവർത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.