ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) പാണിപ്പത്ത് റിഫൈനറി & പെട്രോകെമിക്കൽ കോംപ്ലക്സ് 2026-27 വർഷത്തേക്കുള്ള അപ്രന്റിസ് നിയമന വിജ്ഞാപനം പുറത്തിറക്കി. ആകെ 1450 അപ്രന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 12-ാം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബി.എസ്.സി., ബി.കോം., ബി.എ. തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മുതൽ 15 മാസം വരെ പരിശീലനം ലഭിക്കും.
സ്ഥാപനം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL)
നിയമന കേന്ദ്രം
പാണിപ്പത്ത് റിഫൈനറി & പെട്രോകെമിക്കൽ കോംപ്ലക്സ്
ആകെ ഒഴിവുകൾ
1450
പ്രധാന തസ്തികകളും ഒഴിവുകളും
| തസ്തിക | ഒഴിവുകൾ |
|---|---|
| ട്രേഡ് അപ്രന്റിസ് (Attendant Operator – Chemical Plant) | 274 |
| ട്രേഡ് അപ്രന്റിസ് (Fitter) | 314 |
| ടെക്നീഷ്യൻ അപ്രന്റിസ് (Chemical) | 327 |
| ടെക്നീഷ്യൻ അപ്രന്റിസ് (Mechanical) | 83 |
| ടെക്നീഷ്യൻ അപ്രന്റിസ് (Electrical) | 277 |
| ടെക്നീഷ്യൻ അപ്രന്റിസ് (Instrumentation) | 70 |
| ട്രേഡ് അപ്രന്റിസ് (Secretarial Assistant – Panipat) | 21 |
| ട്രേഡ് അപ്രന്റിസ് (Secretarial Assistant – New Delhi) | 9 |
| ട്രേഡ് അപ്രന്റിസ് (Accountant) | 2 |
| ട്രേഡ് അപ്രന്റിസ് (Data Entry Operator – Fresher) | 55 |
| ട്രേഡ് അപ്രന്റിസ് (Data Entry Operator – Skill Certificate) | 18 |
വിദ്യാഭ്യാസ യോഗ്യത
തസ്തിക അനുസരിച്ച് താഴെ പറയുന്ന യോഗ്യതകളാണ് ആവശ്യമായിരിക്കുന്നത്.
- B.Sc. (ഗണിതം, ഫിസിക്സ്, കെമിസ്ട്രി/Industrial Chemistry)
- ITI Fitter
- ഡിപ്ലോമ (Chemical / Mechanical / Electrical / Instrumentation)
- BA / BSc / BCom
- B.Com
- പ്ലസ് ടു
- പ്ലസ് ടു + Domestic Data Entry Operator Skill Certificate (ചില തസ്തികകൾക്ക്)
പ്രായപരിധി
- കുറഞ്ഞ പ്രായം: 18 വയസ്
- പരമാവധി പ്രായം: 24 വയസ്
- പ്രായം കണക്കാക്കുന്ന തീയതി: 31 ജൂലൈ 2026
- SC, OBC (NCL), PwBD വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
ഈ നിയമനത്തിന് എഴുത്തുപരീക്ഷ ഇല്ല.
മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. തുല്യ മാർക്ക് ലഭിച്ചാൽ കൂടുതൽ പ്രായമുള്ളവർക്ക് മുൻഗണന ലഭിക്കും.
പരിശീലന കാലാവധി
- ഭൂരിഭാഗം തസ്തികകൾക്ക് 12 മാസം
- സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയ്ക്ക് 15 മാസം
സ്റ്റൈപൻഡ്
അപ്രന്റിസ് ആക്ട്, 1961/1973 പ്രകാരവും IOCL മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരവും പ്രതിമാസ സ്റ്റൈപൻഡ് നൽകും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ ആദ്യം ബന്ധപ്പെട്ട NAPS അല്ലെങ്കിൽ NATS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. തുടർന്ന് IOCL വെബ്സൈറ്റിലൂടെ ലഭ്യമായ Microsoft Forms നിർബന്ധമായും പൂരിപ്പിക്കണം. ഈ രണ്ട് ഘട്ടങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ അപേക്ഷ സാധുവായി പരിഗണിക്കുകയുള്ളു.
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 14 ജൂലൈ 2026 (രാവിലെ 10:00)
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 12 ഓഗസ്റ്റ് 2026 (വൈകിട്ട് 5:00)
- ഡോക്യുമെന്റ് വെരിഫിക്കേഷനിലേക്ക് വിളിക്കുന്നവരുടെ പട്ടിക (താത്കാലികം): 20 ഓഗസ്റ്റ് 2026
- ഡോക്യുമെന്റ് വെരിഫിക്കേഷൻ: 27 ഓഗസ്റ്റ് മുതൽ 03 സെപ്റ്റംബർ 2026 വരെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഒരാൾക്ക് ഒരു ട്രേഡ്/ഡിസിപ്പ്ലിനിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
- പാർട്ട് ടൈം, ഡിസ്റ്റൻസ്, കറസ്പോണ്ടൻസ് കോഴ്സുകൾ യോഗ്യതയായി പരിഗണിക്കില്ല.
- BE/B.Tech, MBA, MCA, CA, LLB തുടങ്ങിയ ഉയർന്ന പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാകില്ല.
- അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയാൽ സ്ഥിരം ജോലി ലഭിക്കുമെന്ന് IOCL ഉറപ്പ് നൽകുന്നില്ല.
Latest Jobs
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1
-
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാം |59 ഒഴിവുകൾ | ശമ്പളം ₹55,250 വരെ
-
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ
-
IREL Recruitment 2026: 131 Tradesman Trainee Vacancies – ITI Candidates Can Apply
-
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം : യോഗ്യത ഏഴാം ക്ലാസ്
-
Kerala PSC Forest Boat Driver Recruitment 2026 – ശമ്പളം ₹60,700 വരെ
-
Kerala PSC ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്: അപേക്ഷ നവംബർ 4 വരെ
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000

