308 ഒഴിവുകളുമായി സഹകരണ മേഖല വിളിക്കുന്നു – അപേക്ഷ 2022 നവംബർ 14 വരെ.

0
992
Ads

സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിൽ 308 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

  1. ജൂനിയർ ക്ലാർക്ക്/കാഷ്യർ (284),
  2. ഡേറ്റ എൻട്രി ഓപ്പറേറ്റർ (12),
  3. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് (7),
  4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3),
  5. സെക്രട്ടറി (1),
  6. ടൈപ്പിസ്റ്റ് (1) തസ്തികകളിലാണ് ഒഴിവ്. 

വിജ്ഞാപനത്തീയതി: 15.10.2022. നമ്പർ: സിഎസ്ഇബി/എൻ & എൽ/900/19. അപേക്ഷ: 2022 നവംബർ 14 വരെ.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റിലൂടെയാണ് നിയമനം.

ജൂനിയർ ക്ലാർക്ക്/ കാഷ്യർ 
യോഗ്യത: എസ്എസ്എൽസിയും സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജെഡിസി); അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ); അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ എച്ച്ഡിസിഎം); അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം & ബാങ്കിങ്).
കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരളത്തിലെ ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.

മറ്റു തസ്തികകൾ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ. ആറു തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കണം.
പ്രായം: 01.01.2022 ൽ 18 തികയണം. 40 കവിയരുത്. ഇളവുകൾ ചട്ടപ്രകാരം.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചലാൻ/ഡിഡിയും മതി.

Ads

ഡിഡി മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, എസ്ബിഐ എന്നിവയിൽനിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു (ക്രോസ്‌ ചെയ്ത് CTS പ്രകാരം) മാറാവുന്നതായിരിക്കണം. ഫെഡറൽ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ ചലാൻ മുഖേന നേരിട്ടും അടയ്ക്കാം. അപേക്ഷയും അനുബന്ധരേഖകളും നേരിട്ടോ തപാലിലോ 2022 നവംബർ 14 നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.

വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം–695 001. വിശദ വിജ്ഞാപനത്തിനും അപേക്ഷാ മാതൃകയ്ക്കും www.csebkerala.org

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google