സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് 2022 ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in
പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
- കുക്ക്,
- കോബ്ലർ,
- ബാർബർ,
- വാഷർമാൻ,
- സ്വീപ്പർ,
- പെയിന്റർ,
- മേസൺ,
- പ്ലമർ,
- മാലി,
- വെൽഡർ,
- ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്.
- രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
- ശമ്പളം: 21,700–69,100 രൂപ. മറ്റ് അലവൻസുകളുമുണ്ട്.
- പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23. അർഹർക്ക് ഇളവുണ്ട്.
- യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.
ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.
തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
Latest Jobs
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം

