യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2026 വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 മേയ് 24നാണു പ്രിലിമിനറി പരീക്ഷ.
ഐഎഎസ്, ഐ എഫ് എസ്. ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി ഈ വർഷം ആകെ 933 ഒഴിവുകളാണു വിജ്‌ഞാപനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും കുറവ് ഒഴിവാണിത്. കഴിഞ്ഞ വർഷം 979 ഒഴിവാണ് ഉണ്ടായിരുന്നത്. ആകെ ഒഴിവിൽ 33 എണ്ണം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്‌തിട്ടുണ്ട്. ഇതിൽ 7 എണ്ണം കാഴ്‌ച വൈകല്യമുള്ളവർക്കും 11 എണ്ണം സംസാര-കേൾവി വെല്ലുവിളിയുള്ളവർക്കും സംവരണം ചെയ്‌തിരിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവും ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇൻ്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രഫഷണൽ/ടെക്നിക്കൽ യോഗ്യതയു ള്ളവർക്കും പരീക്ഷയെഴുതാം.
ജനറൽ വിഭാഗക്കാർക്ക് ആറു തവണ പ്രിലിമിനറിക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 9 അവസരം ലഭിക്കും.
പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 21-32. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി (ഒബ്ജക്ടീവ് ടൈപ്പ്), മെയിൻ പരീക്ഷ, ഇൻ്റർവ്യൂ എന്നി വയുടെ അടിസ്ഥാനത്തിൽ പ്രിലിമിനറി പ രീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുര വും കോഴിക്കോടും മെയിൻ പരീക്ഷയ്ക്കു തിരുവനന്തപുരവും കേന്ദ്രമാണ്.
പരീക്ഷാ രീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പ റുകളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള മ ൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫൈയിംഗ് പേപ്പറാ ണ്. ഇതിന് 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക.
ഫീസ്: 100 രൂപ. ഓൺലൈനായി പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: https://upsconline.nic.in എന്ന വെബ്സൈറ്റു വഴി ഓൺലൈനായി അപേക്ഷിക്കുക. സിലബസ്, പരീക്ഷാക്രമം ഉൾപ്പെടെയു ള്ള വിജ്ഞാപനത്തിൻ്റെ പൂർണരൂപം www.upsc.gov.in എന്ന വെബ്സൈറ്റിൽ.
Latest Jobs
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now


