ഇന്ത്യൻ ആർമിയിൽ സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റൻ്റ്/നഴ്സിങ് അസിസ്റ്റന്റ്റ് (വെറ്ററിനറി), ശിപായി ഫാർമ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. ഓൺലൈൻ പരീക്ഷയ്ക്കുശേഷം റിക്രൂട്ട്‌മെൻ്റ് റാലി നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ബെംഗളൂരു സോണൽ റിക്രൂട്ടിങ് ഓഫീസ് മുഖേനയാണ് കേരളം, കർണാടക സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പ്.
യോഗ്യത
നഴ്സിങ് അസി സ്റ്റന്റിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ സുവോളജി/ബോട്ടണി, ഇംഗ്ലീഷ് വിഷയങ്ങ ളുൾപ്പെട്ട സയൻസ് പ്ലസ്‌ടുവാണ് യോഗ്യത (ഓരോ വിഷയത്തിനും 40 ശതമാനവും ആകെ 50 ശതമാനവും മാർക്ക് നേടിയിരിക്കണം). ശിപായ് ഫാർമ തസ്തികയിലേക്ക് പ്ലസ്‌ടു/തത്തുല്യവും കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ഡി.ഫാം/ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബി.ഫാമും ദേശീയ/സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം
നഴ്സിങ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2004 ജൂലായ് ഒന്നിനും 2009 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. ശിപായ് ഫാർമ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2002 ജൂലായ് ഒന്നിനും 2008 ജനുവരി ഒന്നിനും ഇടയിൽ ജനി ച്ചവരുമായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
ശാരീരികയോഗ്യത
165 സെ.മീ. ഉയരം 77 സെമി നെഞ്ചളവ് (5 സെമി വരെ വികാസം). പ്രായത്തിനും ഉയരത്തിനുമൊത്ത തൂക്കം. കായിക താരങ്ങൾക്ക് ഉയരത്തിൽ രണ്ട് സെന്റി മീറ്ററും നെഞ്ചളവിൽ മൂന്ന് സെന്റി മീറ്ററും തൂക്കത്തിൽ അഞ്ച് കിലോഗ്രാമും ഇളവ് അനുവദിക്കും.
തിരഞ്ഞെടുപ്പ്:
ഓൺലൈൻ പരീക്ഷ 2026 ജൂൺ ഒന്നിനും 15-നും ഇടയിൽ നടക്കും. ഇംഗ്ലിഷും മലയാളവും ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാം. കായികതാര ങ്ങൾക്കും എൻസിസിയുടെ എ. ബി, സി സർട്ടിഫിക്കറ്റുള്ളവർക്കും പരീക്ഷയിൽ ബോണസ് മാർക്ക് ഉണ്ടായിരിക്കും. 1.6 കിലോമീറ്റർ ഓട്ടം, പുൾഅപ്, ഫിറ്റ് ഡിച്ച്, സിഗ്-സാഗ് ബാലൻസ് എന്നിവയാണ് റിക്രൂട്ട്മെൻ്റ് റാലിയിൽ ഉണ്ടാവുക
അപേക്ഷാഫീസ്:
250 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഏപ്രിൽ 1. വെബ്‌സൈറ്റ് https://joinindianarmy.nic.in/
Latest Jobs
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ

