കോസ്റ്റ് ഗാര്‍ഡില്‍ 70 അസിസ്റ്റന്റ് കമാന്‍ഡന്റ് – Indian Coastguard Recruitment 2024

0
671
Ads

Indian Coastguard Assistant Commandent Recruitment 2024

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ (Indian Coastguard) അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ 70 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) വിഭാഗങ്ങളിലാണ് നിയമനം. പുരുഷന്മാര്‍ക്കാണ് അവസരം.

യോഗ്യത: ജനറല്‍ ഡ്യൂട്ടി: 60% മാര്‍ക്കോടെയുള്ള ബിരുദം. പന്ത്രണ്ടാംക്ലാസില്‍ ഫിസിക്‌സും മാത്‌സും 55% മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരാണെങ്കില്‍ ഡിപ്ലോമതലത്തില്‍ ഫിസിക്‌സിനും മാത്‌സിനും 55% മാര്‍ക്കുണ്ടായിരിക്കണം.

ടെക്നിക്കല്‍ (മെക്കാനിക്കല്‍): നേവല്‍ ആര്‍ക്കിടെക്ചര്‍/മെക്കാനിക്കല്‍/ മറൈന്‍/ ഓട്ടോമോട്ടീവ്/ മെക്കാട്രോണിക്‌സ്/ ഇന്‍ഡസ്ട്രിയില്‍ ആന്‍ഡ് പ്രൊഡക്ഷന്‍/ മെറ്റലര്‍ജി/ ഡിസൈന്‍/ എയ്റോനോട്ടിക്കല്‍/ എയ്റോസ്‌പേസില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇതേവിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത. പന്ത്രണ്ടാംക്ലാസില്‍ ഫിസിക്‌സും മാത്‌സും 55% മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരാണെങ്കില്‍ ഡിപ്ലോമതലത്തില്‍ ഫിസിക്‌സിനും മാത്‌സിനും 55% മാര്‍ക്കുണ്ടായിരിക്കണം.

ടെക്നിക്കല്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്): ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്ട്രോണിക്‌സില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത. പന്ത്രണ്ടാംക്ലാസില്‍ ഫിസിക്‌സും മാത്‌സും 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരാണെങ്കില്‍ ഡിപ്ലോമതലത്തില്‍ ഫിസിക്‌സിനും മാത്‌സിനും 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

Ads

പ്രായം: 2024 ജൂലായ് ഒന്നിന് 21-25 വയസ്സ്. കോസ്റ്റ് ഗാര്‍ഡിലെ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CGCAT) നടത്തും.

പരീക്ഷാഫീസ്: 300 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബാധകമല്ല). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ https://joinindiancoastguard.cdac.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2024 മാര്‍ച്ച് 6 (വൈകീട്ട് 5.30)

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google