കേരള സർവകലാശാലയിൽ 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുള്ള (Four Year Under Graduate Programmes [FYUGP] Admissions 2026) ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഏകജാലക സംവിധാനം വഴി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന നടപടികൾ സുഗമമാക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പൊതുവായ നിർദ്ദേശങ്ങൾ
- പ്രോസ്പെക്ടസ് വായിക്കുക: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുൻപായി പ്രവേശന പ്രോസ്പെക്ടസ് വിശദമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
- കൃത്യത ഉറപ്പാക്കുക: അപേക്ഷാ ഫോറത്തിലെ എല്ലാ വിവരങ്ങളും വളരെ ശ്രദ്ധാപൂർവവും കൃത്യമായും പൂരിപ്പിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണം.
- ഇന്ത്യൻ പൗരന്മാരായ വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാൻ അർഹതയുള്ളൂ. OCI കാർഡ് ഉള്ളവരോ വിദേശ വിദ്യാർത്ഥികളോ ഈ സംവിധാനം വഴി അപേക്ഷിക്കാൻ പാടില്ല. അവർ അഡ്മിഷനായി സർവകലാശാലയിലെ ‘സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സ്’ (Centre for Global Academics) സെക്ഷനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
രജിസ്ട്രേഷൻ നടപടികൾ (ഘട്ടം ഘട്ടമായി)
1. അപേക്ഷാ നമ്പറും പാസ്‌വേർഡും ജനറേറ്റ് ചെയ്യൽ
- രജിസ്ട്രേഷൻ നടപടികളുടെ ആദ്യഘട്ടമായി സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ വെബ്‌സൈറ്റ് https://admissions.keralauniversity.ac.in/fyugp2026/ സന്ദർശിച്ച് “new REGISTRATION” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിദ്യാർത്ഥിയുടെ പേര്, ജനനത്തീയതി (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലുള്ളതുപോലെ), പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, പാസ്സായ വർഷം (പ്ലസ് 2 മാർക്ക് ലിസ്റ്റിലുള്ളതുപോലെ), ജൻഡർ, നാഷണാലിറ്റി, ഇ-മെയിൽ വിലാസം എന്നിവ നൽകി സബ്‌മിറ്റ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വിദ്യാർത്ഥിയുടെയോ രക്ഷകർത്താവിന്റെയോ സ്വന്തം മൊബൈൽ നമ്പർ തന്നെ നൽകണം. ഈ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി (OTP) രേഖപ്പെടുത്തിയാൽ മാത്രമേ അപേക്ഷാ നമ്പറും പാസ്‌വേർഡും ലഭിക്കുകയുള്ളൂ.
- വിദ്യാർത്ഥിയുടെ ജനനത്തീയതി dd/mm/yyyy എന്ന ഫോർമാറ്റിലായിരിക്കും ഡിഫോൾട്ട് പാസ്‌വേർഡായി ലഭിക്കുന്നത്. ഇതിനുശേഷം അപേക്ഷാ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ വീണ്ടും ലോഗിൻ ചെയ്യാം.
2. അക്കാഡമിക് പ്രൊഫൈൽ രജിസ്ട്രേഷൻ
- പ്ലസ്ടു പാസ്സായ വർഷം, ബോർഡ്, രജിസ്റ്റർ നമ്പർ, എത്രാമത്തെ തവണയാണ് വിജയിച്ചത് എന്നിവ കൃത്യമായി രേഖപ്പെടുത്തുക.
- ഒന്നിൽ കൂടുതൽ തവണ പരീക്ഷ എഴുതി പ്ലസ്ടു പാസ്സായവർ “Number of Appearances” എന്ന കോളത്തിൽ കൃത്യമായ വിവരം നൽകണം. യോഗ്യതാ പരീക്ഷ പാസ്സാകാൻ എടുക്കുന്ന ഓരോ അധിക ചാൻസിനും ഇൻഡക്സ് മാർക്കിൽ നിന്നും 10 മാർക്ക് വീതം കുറവ് ചെയ്യുന്നതാണ്.
- 2025-26 അധ്യയന വർഷത്തിൽ കേരള ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി (NSQF) പരീക്ഷ വിജയിച്ചവർ രജിസ്റ്റർ നമ്പരും വർഷവും നൽകുമ്പോൾ മാർക്കുകൾ പ്രൊഫൈലിൽ തനിയെ അപ്‌ഡേറ്റ് ആകും. ഇത് മാർക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പുവരുത്തുക. മറ്റ് ബോർഡുകളിൽ പഠിച്ചവർ മാർക്കുകൾ സ്വയം രേഖപ്പെടുത്തേണ്ടതാണ്.
- സംസ്ഥാന ബോർഡുകൾ/ഓപ്പൺ സ്കൂൾ വഴി വിജയിച്ച വിദ്യാർത്ഥികൾ പ്രവേശന സമയത്ത് കേരള സർവകലാശാലയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് (Eligibility Certificate) കോളേജിൽ ഹാജരാക്കേണ്ടതിനാൽ ഇത് മുൻകൂട്ടി കരുതി വെക്കുക.
3. ഓപ്ഷനുകൾ നൽകൽ
- ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.
- നൽകിയ ഓപ്ഷനുകളിൽ ഏതെങ്കിലും ഒരു കോളേജിൽ അലോട്ട്മെന്റ് ലഭിച്ചുകഴിഞ്ഞാൽ, ആ ഓപ്ഷന് താഴെയുള്ള മറ്റ് ഓപ്ഷനുകൾ പിന്നീടുള്ള അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുന്നതല്ല. അതിനാൽ താല്പര്യമുള്ള കോളേജുകളും കോഴ്‌സുകളും മാത്രം മുൻഗണനാ ക്രമത്തിൽ ശ്രദ്ധയോടെ രേഖപ്പെടുത്തുക.
4. രജിസ്ട്രേഷൻ ഫീസ് ഒടുക്കൽ
- ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ (UPI), ഡെബിറ്റ് കാർഡുകൾ എന്നിവ വഴി ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.
- ഫീസ് അടയ്ക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും എന്നാൽ വെബ്‌സൈറ്റിൽ വീണ്ടും ഫീസ് അടയ്ക്കാൻ കാണിക്കുകയും ചെയ്താൽ (Transaction Error), സർവകലാശാല അഡ്മിഷൻ വിഭാഗവുമായി ഫോൺ/ഇ-മെയിൽ/വാട്‌സ്ആപ് വഴി ബന്ധപ്പെട്ട് മറുപടി ലഭിച്ച ശേഷം മാത്രം വീണ്ടും പണമടയ്ക്കുക. മൾട്ടിപ്പിൾ പേയ്മെന്റുകൾ നടത്തിയാൽ തുക തിരികെ ലഭിക്കാൻ കാലതാമസം നേരിടും.
5. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യൽ
നിശ്ചിത ഫോർമാറ്റിലും വലിപ്പത്തിലും മാത്രമേ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യാവൂ:
- ഫോട്ടോ: 150px X 200px (width x height), പരമാവധി 40kb, jpg ഫോർമാറ്റ് മാത്രം.
- ഒപ്പ്: 150px X 60px (width x height), പരമാവധി 40kb, jpg ഫോർമാറ്റ് മാത്രം.
6. വെരിഫിക്കേഷനും പ്രിന്റൗട്ടും
- രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഒന്നുക്കൂടി വായിച്ചുറപ്പാക്കുക. ആവശ്യമാണെങ്കിൽ തിരുത്തലുകൾ വരുത്താവുന്നതാണ്.
- ഫൈനൽ സബ്‌മിഷന് ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
ബി.കോം കോഴ്‌സിന് അപേക്ഷിക്കുന്നവർ പ്രത്യേക ശ്രദ്ധയ്ക്ക്
- ഈ അധ്യയന വർഷം മുതൽ ബി.കോം കോഴ്‌സിലേക്ക് അപേക്ഷിക്കുന്നവർക്ക് (B.Com Accounts and Data Science, B.Com Hotel Management and Catering എന്നിവ ഒഴികെ) “B.Com Commerce” എന്ന പൊതുവായ ഓപ്ഷൻ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കൂ.
- എന്നാൽ കോളേജ് തിരഞ്ഞെടുക്കുമ്പോൾ അതാത് കോളേജുകളിൽ ലഭ്യമായ ഇലക്ടീവുകൾ (Finance, Co-Operation, Business Information System, Taxation, Logistics And Supply Chain Management തുടങ്ങിയവ) കോളേജിന്റെ പേരിനൊപ്പം കാണാം. വിദ്യാർത്ഥികൾ തങ്ങൾക്ക് ആവശ്യമുള്ള ഇലക്ടീവുകൾ അതാത് കോളേജുകളിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
മറ്റ് പ്രധാന വിവരങ്ങൾ
- പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കുക: പ്രൊഫൈലിൽ മറ്റാരും മാറ്റങ്ങൾ വരുത്താതിരിക്കാൻ അപേക്ഷാ നമ്പരും പാസ്‌വേർഡും രഹസ്യമായി സൂക്ഷിക്കുക. അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തുടർനടപടികൾക്കും ഇത് ആവശ്യമാണ്.
- പ്രിന്റൗട്ട് അയക്കേണ്ടതില്ല: അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല. എന്നാൽ പ്രവേശന സമയത്ത് ഇത് അതാത് കോളേജുകളിൽ ഹാജരാക്കണം. പ്രൊഫൈലിൽ എഡിറ്റിംഗ് നടത്തിയാൽ ഏറ്റവും പുതിയ പ്രിന്റൗട്ട് തന്നെ കരുതണം.
- സർട്ടിഫിക്കറ്റുകൾ: വിദ്യാഭ്യാസ യോഗ്യത, സംവരണം, ഗ്രേസ് മാർക്ക് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയത്ത് തന്നെ കൈയിൽ കരുതുക. പ്രവേശനം ലഭിച്ചാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കുന്നതല്ല.
- അഡ്മിഷൻ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി സർവകലാശാലയുടെ പത്രക്കുറിപ്പുകളും ഔദ്യോഗിക വെബ്‌സൈറ്റും നിരന്തരം പരിശോധിക്കുക.
സഹായങ്ങൾക്കായി ബന്ധപ്പെടാം:
- ഫോൺ/വാട്‌സ്ആപ്: 8281883052
- വെബ്‌സൈറ്റ്: https://admissions.keralauniversity.ac.in/fyugp2026/
- ഇ-മെയിൽ: ach@keralauniversity.ac.in

Latest Jobs
-
കേരള 2026 വർഷത്തെ എസ്.എസ്.എൽ.സി റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു
-
ഡൽഹി സർക്കാരിൽ ജോലി നേടാൻ അവസരം : 1979 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
-
നിയുക്തി 2026 തൊഴിൽ മേള ലുലു ഗ്രൂപ്പിൽ 99 ഒഴിവുകൾ; ജൂൺ 13ന് ന്യൂമാൻ കോളേജിൽ
-
കേരളത്തിലെ സർക്കാർ ഐടിഐകളിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം
-
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 12ന്; പ്ലസ് ടു മുതൽ ഡിഗ്രി വരെയുള്ളവർക്ക് അവസരം
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്
-
NTA Releases UGC NET June 2026 Exam Schedule; Tests to Be Held from June 22 to 30
-
മിൽമയിൽ സെയിൽസ് ഓഫീസർ നിയമനം: സി.എം.ഡി. മുഖേന ഇപ്പോൾ അപേക്ഷിക്കാം
-
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള: ജൂൺ 10-ന് ഇന്റർവ്യൂ നടക്കും
-
KCET 2026 Result Link (OUT): Direct Websites to Check Result
-
ആശ വര്ക്കര് നിയമനം

