സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം ( Pacha Malayalam) അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്കരിച്ചത്.
ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.
60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ ക്ലാസുകൾ. അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിൻ്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. ഓൺലൈനായി https://literacymissionkerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ചതിന് ശേഷം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ 2024 ഏപ്രിൽ 30 നകം ലഭ്യമാക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ, കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0484-2426596, 9496877913.
Latest Jobs
-
Samagra Shiksha Kerala Recruitment 2026: Apply for Contract Jobs in District Project Offices and BRCs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ
-
ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ
-
ഇന്ത്യ പോസ്റ്റ് GDS Recruitment 2026: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഗ്രാമീൺ ഡാക് സേവക് നിയമനം; അപേക്ഷ ഓഗസ്റ്റ് 31 മുതൽ
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില് മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ

