സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം ( Pacha Malayalam) അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്കരിച്ചത്.

ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്.

60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ ക്ലാസുകൾ. അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിൻ്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. ഓൺലൈനായി https://literacymissionkerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ചതിന് ശേഷം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ 2024 ഏപ്രിൽ 30 നകം ലഭ്യമാക്കേണ്ടതാണ്. 

വിശദവിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ, കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0484-2426596, 9496877913.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.