കൊല്ലവർഷം 1200 (2024-25) ലെ മണ്‌ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ( Sabarimala Mandala Pooja Daily Wages Jobs) ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്‌പര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.
ആറു മാസത്തിനകം എടുത്തിട്ടുള പാസ്പോർട്ട് സൈസ്സ് ഫോട്ടോ, ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ / ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം ഈ ആഫീസിലും, ദേവസ്വം ബോർഡിൻ്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും, പ്രസ്സിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30.09.2024 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695003 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകളും ഹാജരാക്കേണ്ടതാണ്.
Latest Jobs
-
ലൈഫ് ഗാർഡ് നിയമനം
-
BPCL Recruitment 2026: Apply Online for 250+ Entry Level Vacancies
-
RBI Grade B Recruitment 2026 – Apply Online for 60 Officer Posts
-
Kerala PSC Assistant Manager Recruitment 2026 – Apply Online
-
എസ്എസ്എസി മുഖേന സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേറ്റർ ജോലി നേടാം – 815+ ഒഴിവ് | ശമ്പളം : ₹35,400 മുതൽ ₹1,42,400 വരെ
-
അധ്യാപക ഒഴിവുകൾ
-
Kerala PSC Junior Assistant Recruitment 2026 – Qualification : Degree
-
Union Bank of India Apprentice Recruitment 2026 – 1865 Vacancies | Apply Online
-
KSEB ഇലട്രിസിറ്റി വർക്കർ ജോലി നേടാം – യോഗ്യത : പത്താം ക്ലാസ്സ് | ശമ്പളം: ₹24,400 – ₹43,600
-
LIC HFL Junior Assistant Recruitment 2026 – Apply Online for 180 Vacancies
-
Electrician & Chef Jobs in Germany 2026 – Apply via Norka Roots(20 Vacancies Each)
-
NTPC റിക്രൂട്ട്മെന്റ് 2026 – Assistant Executive (Operation) ഒഴിവുകൾ | യോഗ്യത, ശമ്പളം വിവരങ്ങൾ
-
ODEPC Recruitment of Excavator Operator to Singapore (Male Only)
-
Machinery Mechanic, Motor Vehicle Mechanic Jobs in Singapore 2026 – Apply via ODEPC
-
Job Drive in Kollam – Employability Centre Walk-in Interview on April 30, 2026


