താത്കാലിക എന്യൂമറേറ്റര്‍ നിയമനം
കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട ഫീല്‍ഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ ഫോണ്‍ നം. കൊല്ലം 9446257220, കരുനാഗപ്പള്ളി – 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര – 9446854628, പത്തനാപുരം – 8281561075.
റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ
സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഏപ്രിൽ 27ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
ആയുര്‍വേദ തെറാപിസ്റ്റ് ഒഴിവ്: വാക് ഇന്‍ ഇന്റര്‍വ്യൂ 28 ന്
നാഷണല്‍ ആയുഷ് മിഷന് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്സ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഓഫീസില്‍ എത്തണം. ഫോണ്‍: 9072650492
സീനിയർ റസിഡന്റ് താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കായി സീനിയർ റസിഡന്റുമാരെ 70,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രില്‍ 25- ന് രാവിലെ 11- മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടര്‍ ഒഴിവ്
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ (ഓപ്പണ്‍ വിഭാഗം), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് (എസ്.സി, ഇടിബി, എം.യു, വി.കെ, എല്‍.സി, എസ്.ഐ.യു.സി നാടാര്‍, ഒബിസി) ട്രേഡുകളിൽ ഓരോ ജൂനീയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ 20- ന് രാവിലെ 11 -ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. .
ഷീറ്റ് മെറ്റൽ വർക്കർ യോഗ്യത മെക്കാനിക്കൽ /മെറ്റലർജി (പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് മെക്കാട്രോണിക്സ് തുടങ്ങിയവയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ളോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയന്‍സ്സ് യോഗ്യത ക്സ് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് ട്രേഡിൽ എൻ. ടി. സി/ എൻ. എ സി. യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
നൈറ്റ് വാർഡൻ തസ്തികയിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയിൽ പ്രായവും കായികക്ഷമതയുള്ളതും സേവനതൽപരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം 10,500 രൂപ ഓണറേറിയമായി ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിനായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എന്‍.പുരം പി.ഒ, പിന്- 688582, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9188959688.
Latest Jobs
-
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ സിസ്റ്റംസ് മാനേജർ ഒഴിവ്; 1,40,500 രൂപ വരെ ശമ്പളം
-
സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്
-
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
Thrissur Employability Centre Mini Job Drive on November 18, 2026: 175+ Vacancies Open
-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം
-
ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം
- വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 201 ദിവസം ബാക്കിഅവസാന തീയതി: 20 Nov 2026
- നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,2 ദിവസം ബാക്കിഅവസാന തീയതി: 21 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ3 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ4 ദിവസം ബാക്കിഅവസാന തീയതി: 23 Nov 2026
- ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം5 ദിവസം ബാക്കിഅവസാന തീയതി: 24 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്6 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ6 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ8 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം9 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ11 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം11 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment13 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്15 ദിവസം ബാക്കിഅവസാന തീയതി: 04 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ22 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026
- തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു26 ദിവസം ബാക്കിഅവസാന തീയതി: 15 Dec 2026

