കേരള പി.എസ്.സി വിളിക്കുന്നു: കയർഫെഡിൽ മാർക്കറ്റിംഗ് മാനേജർ ഒഴിവ്

0
1287
Ads

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (COIRFED) താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

  1. സ്ഥാപനം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (COIRFED)
  2. തസ്തിക : മാർക്കറ്റിംഗ് മാനേജർ
  3. ശമ്പളം : 24,000-51,000/-
  4. ഒഴിവുകളുടെ എണ്ണം : 1 എണ്ണം
  5. കാറ്റഗറി നമ്പർ : 428/2024: പാർട്ട് -1 (ജനറൽ വിഭാഗം)

മേൽപരാമർശിച്ചിരിക്കുന്ന ഒഴിവ് ഈ തസ്തികയുടെ ജനറൽ വിഭാഗത്തിന് ഇപ്പോൾ നിലവിലുള്ളതാണ്.

നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി 18 – 40. ഉദ്യോഗാർത്ഥികൾ 02/01/1984 – 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ) മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ, എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യതകൾ:
1. കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല അംഗീകരിച്ച മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷൻ ഉള്ള MBA/ MBA തത്തുല്യ യോഗ്യത
2. ഒരു പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും മാർക്കറ്റിംഗിലുള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.

Ads

അപേക്ഷ സമർപ്പിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.n അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ൽ ക്ലിക്ക് ചെയ്യുക. അപേക്ഷ അയക്കേണ്ട മേൽവിലാസം: www.keralapsc.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 വരെ.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google