കൊല്ലവർഷം 1202 (2026-27) ലെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. അപേക്ഷ അയക്കാനുള്ള അവസാന തീയതി, യോഗ്യതകൾ, ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
ഒഴിവുകളുടെയും അപേക്ഷയുടെയും ചുരുക്കം
| വിവരങ്ങൾ | വിശദാംശങ്ങൾ |
| സ്ഥാപനം | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
| ജോലി തരം | ദിവസവേതനാടിസ്ഥാനത്തിൽ (ശബരിമല മണ്ഡല-മകരവിളക്ക് കാലയളവ്) |
| അപേക്ഷിക്കാവുന്നവർ | ഹിന്ദുക്കളായ പുരുഷന്മാർ മാത്രം |
| പ്രായപരിധി | 18 മുതൽ 65 വയസ്സ് വരെ |
| അവസാന തീയതി | 16.09.2026 വൈകുന്നേരം 5 മണി വരെ |
| ഔദ്യോഗിക വെബ്‌സൈറ്റ് | www.travancoredevaswomboard.org |
യോഗ്യതാ മാനദണ്ഡങ്ങൾ
- മതം & ലിംഗഭേദം: അപേക്ഷകർ ഹിന്ദുമതത്തിൽപ്പെട്ട പുരുഷന്മാരായിരിക്കണം.
- പ്രായപരിധി: 18 വയസ്സിനും 65 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- ആരോഗ്യനില: മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- സ്വഭാവ സർട്ടിഫിക്കറ്റ്: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
സമർപ്പിക്കേണ്ട ആവശ്യമായ രേഖകൾ
അപേക്ഷ ഫോറത്തോടൊപ്പം താഴെ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:
- പാസ്‌പോർട്ട് സൈസ് ഫോട്ടോ: 6 മാസത്തിനകം എടുത്ത ഫോട്ടോ.
- പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് (ഒറിജിനൽ): സബ് ഇൻസ്പെക്ടർ (SI) റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകിയ സർട്ടിഫിക്കറ്റ്.
- മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ഒറിജിനൽ).
- വയസ്സും മതവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സാക്ഷ്യപ്പെടുത്തിയ പകർപ്പ്).
- ആധാർ കാർഡിന്റെ പകർപ്പ്.
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, ബാങ്കിന്റെയും ബ്രാഞ്ചിന്റെയും പേര്.
- ബന്ധപ്പെടാനുള്ള വിവരങ്ങൾ: പൂർണ്ണമായ മേൽവിലാസം, മൊബൈൽ/ഫോൺ നമ്പർ, വാട്ട്സ്ആപ്പ് നമ്പർ.
- ദേവസ്വം സ്റ്റാമ്പ്: 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് അപേക്ഷയിൽ ഒട്ടിക്കേണ്ടതാണ്.
അപേക്ഷ ഫോറത്തിൽ പൂരിപ്പിക്കേണ്ട പ്രധാന വിവരങ്ങൾ
അപേക്ഷാ ഫോറത്തിൽ പ്രധാനമായും താഴെ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്:
- പേര്, ജനന തീയതി, വയസ്സ്
- മേൽവിലാസം, ഫോൺ നമ്പർ, വാട്ട്സ്ആപ്പ് നമ്പർ
- മാതാപിതാക്കളുടെ / ഭാര്യയുടെ പേരും ഫോൺ നമ്പറും
- ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങൾ
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
- മുൻപ് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കാലയളവും പോയിന്റുകളും
- മുൻ സേവന കാലയളവിൽ അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ടോ എന്ന വിവരങ്ങൾ
അപേക്ഷ അയക്കേണ്ട വിധം
- തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ മാതൃക്ക ഡൗൺലോഡ് ചെയ്യുക.
- അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിച്ച് 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിക്കുക.
- ആവശ്യമായ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം വെയ്ക്കുക.
- 16.09.2026 വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ കാണുന്ന മേൽവിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ എത്തിക്കുക.
അപേക്ഷ അയക്കേണ്ട മേൽവിലാസം:
ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്,ദേവസ്വം ബോർഡ് ആസ്ഥാനം, നന്തൻകോട്,തിരുവനന്തപുരം – 695003. ഫോൺ നമ്പർ: 0471 2315873, ഇമെയിൽ: tdbsabdw@gmail.com
ശ്രദ്ധിക്കുക: അപൂർണ്ണമായ അപേക്ഷകളും തെറ്റായ വിവരങ്ങൾ നൽകുന്ന അപേക്ഷകളും നിരസിക്കപ്പെടുന്നതായിരിക്കും.
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

