നിയുക്‌തി 2021: മെഗാ തൊഴിൽ മേള കൊല്ലത്ത്, 2021 ഡിസംബർ 18ന്

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ മെഗാ തൊഴിൽ മേള നിയുക്തി 2021 ഡിസംബർ 18ന് ഫാത്തിമാ മാതാ നാഷനൽ കോളേജിൽ നടത്തും.

Date: 2021 ഡിസംബർ 18

Venue: ഫാത്തിമാ മാതാ നാഷനൽ കോളേജ്, കൊല്ലം

50 സ്വകാര്യ സ്ഥാപനങ്ങളിലേക്കായി രണ്ടായിരത്തോളം ഒഴിവു കളിലേക്കാണു തൊഴിൽമേള സം ഘടിപ്പിക്കുന്നത്. ബാങ്കിങ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിങ്, റീട്ടെയ്ൽ, എൻജിനീയറിങ്, എച്ച്ആർ, ഐടി എജ്യുക്കേഷൻ തുടങ്ങിയ മേഖല യിലുള്ള തൊഴിൽ ദാതാക്കൾ തൊഴിൽ മേളയിൽ പങ്കെടുക്കും.

പ്ലസ്ടു അല്ലെങ്കിൽ ഐടിഐ മിനിമം യോഗ്യതയുള്ള, 35 വയസ്സിന് അകത്തുള്ള എല്ലാ ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം.

ഡിസംബർ 15നകം ഓൺ ലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡുമായി ഹാജരാകുന്നവർക്കു മേളയിൽ പങ്കെടുക്കാം. www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 9995794641.

Leave a Reply