നിയുക്തി തൊഴില്‍മേള 2021 ഡിസംബർ 18ന് കോഴിക്കോട് ജില്ലയിൽ

0
218

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 18ന് കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ സ്വകാര്യ മേഖലയിലെ എഴുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://www.jobfest.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Leave a Reply