നിയുക്തി 2021 തൊഴിൽമേള @ ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ

0
516

നാഷണൽ എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ ആയ “നിയുക്തി 2021” ഡിസംബർ 4 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിക്കുന്നു. നാൽപതോളം ഉദ്യോഗ ദായക്കാർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ വിശദമായി വായിക്കുക

Date: 2021 ഡിസംബർ 04, ശനിയാഴ്ച രാവിലെ 9:30 ന് , സ്ഥലം : ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ

പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർ തുടങ്ങി പ്ലസ് ടു, ഐ ടി ഐ, പാരാ മെഡിക്കൽ,ബിടെക്, ഡിപ്ലോമ,ബിരുദം,ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം

സർട്ടിഫിക്കറ്റ് കളുടെ ഓരോ പകർപ്പ്, ബയോഡേറ്റയുടെ 5 പകർപ്പുകൾ ഉദ്യോഗാർത്ഥികൾ കയ്യിൽ കരുതേണ്ടതാണ്.

പങ്കെടുക്കുന്ന നാൽപതോളം കമ്പനികളിൽ നിങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ പരമാവധി നാല് സ്ഥാപങ്ങളിലെ അഭിമുഖങ്ങളിൽ നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്‌.

അഭിമുഖങ്ങൾ നടത്തുന്നത് അതത് സ്ഥാപനങ്ങളിലെ HR പ്രതിനിധികൾ ആയിരിക്കും, പൂർണായും ഇന്റർവ്യൂ ഡ്രസ്സ്‌ കോഡിൽ എത്തിച്ചേരുക

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നർ നിർബന്ധയും താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കിട്ടുന്ന pdf ന്റെ പ്രിന്റ് ഔട്ട്‌ എടുത്ത് ക്രിസ്ത്യൻ കോളേജിൽ ഉദ്യോഗാർത്ഥികൾക്കായി സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ ഹാജരാക്കുക. (എംപ്ലോയബിലിറ്റി സെന്റർ രെജിസ്ട്രേഷൻ ഉള്ളവരും താഴെ കാണുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് )

www.jobfest.kerala.gov.in

രജിസ്റ്റർ ചെയ്യുമ്പോൾ പ്രിന്റ് ഔട്ടിൽ ലഭ്യമായ സമയത്ത് നിങ്ങൾ എത്തിയാൽ മതിയാകും

രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന സംശയങ്ങളുമായി ബന്ധപ്പെട്ട youtube വീഡിയോ താഴെ കൊടുത്തിരിക്കുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ ഈ വീഡിയോ കണ്ടിരിക്കണം

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനുമുൻപ് 250 രൂപ അടച്ചു സ്വകര്യ മേഖലകളിലെ അവസരങ്ങളിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് തൊഴിൽ മേളയിൽ ആദ്യം പ്രവേശിക്കാവുന്നതാണ്, ഇവർ രജിസ്റ്റർ ചെയ്ത റെസിപ്റ്റും ആയി കൃത്യം 9:30 ന് തന്നെ കോളേജിൽ എത്തിച്ചേരുക.

തൊഴിൽ മേള നടക്കുന്നത്തിനു മുൻപ് എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ സൗകര്യം ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഉണ്ടായിരിക്കുന്നതാണ്, രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ആധാർകാറിന്റെ പകർപ്പ്,250 രൂപയുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിച്ചേരുക. ( കുറഞ്ഞ യോഗ്യത പ്ലസ്ടുവും പ്രായപരിധി 35 വയസ്സിൽ താഴെയുള്ളവരും മാത്രം ഈ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളു)

മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന റിക്വയർമെന്റ് ഷീറ്റ് 01-12-2021 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് താഴെ കാണുന്ന ഫേസ്ബുക് പേജിൽ പോസ്റ്റുചെയ്യുന്നതാണ്

https://bit.ly/310VQS4 ( click on the link or search for “alappuzha employability centre” in fb)

റിക്വയർമെന്റ് ഷീറ്റ് ഉദ്യോഗാർഥികൾ വിശദമായി പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായ കമ്പനികളും തസ്തികകളും നേരത്തെ തന്നെ ഉറപ്പുവരുത്തി കൃത്യമായ ഇന്റർവ്യൂ തയ്യാറെടുപ്പ് നടത്തേണ്ടതാണ്.

എംപ്ലോയബിലിറ്റി സെന്റർ രജിസ്റ്ററേഷൻ നിങ്ങൾ ഓൺലൈൻ ആയി ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനു സഹായിക്കുന്ന യൂട്യൂബ് ലിങ്കും താഴെ കൊടുക്കുന്നു

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനു എംപ്ലോയബിലിറ്റി സെന്റർ രെജിസ്ട്രേഷൻ നിർബന്ധമല്ല രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം അഭിമുഖങ്ങൾക് പ്രവേശിക്കാനാകും, മാത്രമല്ല തുടർന്നും എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം ആഴ്ചതോറും സ്വകര്യ മേഖലകളിലേക്ക് നടത്തുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാവുന്നതാണ്. ആഴ്ചതോറും നടക്കുന്ന അഭിമുഖങ്ങളുടെ വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ വാട്സ്ആപ്പ് മുഖാന്തരം അറിയിക്കുന്നതും ആണ്.

ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കിൽ ഉള്ള ഉദ്യോഗാർഥികൾക്കും മേളയിൽ പങ്കെടുക്കാം. മേള നടക്കുന്ന സ്ഥലം മാത്രമാണ് ചെങ്ങന്നൂർ, നിയമനങ്ങൾ ആലപ്പുഴ ജില്ലയുടെ വിവിധ സ്ഥലങ്ങളിലും, എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലും ആണ്

ഫോൺ നമ്പറുകൾ താലൂക്കടിസ്ഥാനത്തിൽ ചുവടെ കൊടുക്കുന്നു നിങ്ങളുടെ താലൂക്കിൽ തന്നിട്ടുള്ള നമ്പറിലേക്ക് ബന്ധപെടുക

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് -Ph: 0477-2230624, 8304057735
(അമ്പലപ്പുഴ താലൂക്കുകാരും എംപ്ലോയവബിലിറ്റി സെന്റർ രെജിസ്ട്രേഷൻ ചെയേണ്ടവരും ബന്ധപെടുക)

ചെങ്ങന്നൂർ -0479-2450272
കായംകുളം(കാർത്തികപള്ളി താലൂക്ക് ) 0479-2442502*

മാവേലിക്കര -0479-2344301

ചേർത്തല -0478-2813038

കുട്ടനാട് -9383454645

Leave a Reply