പ്രയുക്തി ജോബ് ഫെയര്‍ 2025 ജനുവരി 31ന് തലപ്പിള്ളിയിൽ – Prayukthi Job Fair 2025

0
592
Prayukthi free job fair
Ads

തലപ്പിള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും മോഡല്‍ കരിയര്‍ സെന്‍ററും സംയുക്തമായി 2025 ജനുവരി 31ന് പ്രയുക്തി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. തലപ്പിള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹാളില്‍ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് തൊഴിൽമേള നടക്കുക.

നാനൂറോളം ഒഴിവുകൾ, വിവിധ തസ്തികകൾ

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 400-ഓളം ഒഴിവുകളിലേക്ക് തൊഴിൽമേളയിൽ അഭിമുഖങ്ങൾ നടക്കും. സെയിൽസ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, യൂണിറ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ തുടങ്ങി വിവിധ തസ്തികകളിൽ അവസരങ്ങൾ ലഭ്യമാണ്.

വിദ്യാഭ്യാസ യോഗ്യത

Ads

തൊഴിൽമേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിലൊന്നെങ്കിലും പഠിച്ചിരിക്കണം.

എന്തൊക്കെ കൊണ്ടുവരണം?

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാവുന്നതാണ്. ഓൺസ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

Ads