അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

0
222

ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളള വനിതകളില്‍ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി 3 വര്‍ഷത്തെ വയസിളവുണ്ട്.

കൂടുതല്‍ വിവരങ്ങൾക്ക് മുളന്തുരുത്തി അഡിഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 9188959730.
അപേക്ഷകള്‍ ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം തിരുവാങ്കുളം 682305 എന്ന വിലാസത്തില്‍ 2021 ജൂലൈ 31 വൈകിട്ട് 5 വരെ സ്വീകരിക്കും. Source

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും, ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാകേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 5ന് വൈകീട്ട് 5 വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2448803. Source

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.